ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇന്‍ഗ്ലീഷ് പേസെര്‍ ജോഫ്ര ആര്‍ചര്‍


ലന്‍ഡെന്‍: (https://ift.tt/3frWZ9G) ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇന്‍ഗ്ലീഷ് പേസെര്‍ ജോഫ്ര ആര്‍ചര്‍. കൈമുട്ടിന് നടത്തിയ ശസ്ത്രക്രിയ വിജയകരമായില്ലെങ്കില്‍ ഇനി ക്രികെറ്റ് കളിക്കില്ലെന്ന് താരം.

ഐപിഎല്‍ കളിക്കാന്‍ ഇന്ത്യയിലെത്തിയ താരം പരിക്കിനെ ക്രികെറ്റില്‍ കളിച്ചു തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ താരത്തിന് കൈമുട്ടിന് വീണ്ടും പരിക്കേറ്റു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് താരം. ഇന്‍ഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളര്‍മാരില്‍ ഒരാളാണ് ജോഫ്ര ആര്‍ചര്‍. എന്നാല്‍ പരിക്കുകള്‍ അദ്ദേഹത്തെ നിരന്തരം അലട്ടുന്നു.

പരിക്കുകള്‍ കാരണം നിര്‍ണായകമായ പരമ്പരകളെല്ലാം താരത്തിനു നഷ്ടമായി. ഇപ്പോള്‍ ഇന്‍ഡ്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ആര്‍ചറെ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. കൈമുട്ടിനേറ്റ പരിക്കിന് ഉചിതമായ ഒരു പരിഹാരമാണ് ഞാന്‍ അന്വേഷിക്കുന്നത്. കരിയറില്‍ ഇനിയും വര്‍ഷങ്ങള്‍ എന്റെ മുന്നിലുണ്ടെന്നും ഇപ്പോള്‍ നടത്തിയ ശസ്ത്രക്രിയ പൂര്‍ണ വിജയമായില്ലെങ്കില്‍ ഞാന്‍ ക്രികെറ്റ് ഉപേക്ഷിക്കുമെന്നുമാണ് താരം വ്യക്തമാക്കുന്നത്.

News, World, International, London, Sports, Cricket, Player, Jofra Archer says he won't play any cricket if he doesn't get elbow injury sorted, here's wh


വേഗത്തില്‍ കളത്തില്‍ തിരിച്ചെത്തണമെന്ന ആഗ്രഹം എനിക്കില്ല. എനിക്കും എന്റെ കരിയറിനും ഏറ്റവും നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും ആര്‍ചര്‍.

2019-ല്‍ ഏകദിന ലോകകപില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആര്‍ചര്‍ 2019-ല്‍ തന്നെ ആഷസ് പരമ്പരയിലൂടെ ടെസ്റ്റ് ക്രികെറ്റിലും അരങ്ങേറി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്, ആഷസ് പരമ്പരകളാണ് ആര്‍ചര്‍ കാത്തിരിക്കുന്നത്. അപ്പോഴേക്കും പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് താരം.

Keywords: News, World, International, London, Sports, Cricket, Player, Jofra Archer says he won't play any cricket if he doesn't get elbow injury sorted, here's wh

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?