ഭാര്യയും ഭർത്താവും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു; കാരുണ്യത്തിന്റെ മാതൃക തീർത്ത ദമ്പതികളുടെ വേർപാട് നാടിന് തേങ്ങലായി

കളനാട്: (www.kasargodvartha.com 15.05.2021) ദിവസങ്ങളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരണപ്പെട്ടത് കണ്ണീരായി. അയ്യങ്കോൽ ഡ്രീംസ് വിലയിലെ മൊയ്‌തീൻ കുട്ടി (90), ആയിശ ബീവി (78) എന്നിവരാണ് മരിച്ചത്. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. മെയ് അഞ്ചിന് റമദാൻ 23 ന്റെ രാത്രിയിലാണ് ആയിശ ബീവി മരിച്ചത്. അതിന്റെ കണ്ണീർ മാറുംമുമ്പേ മെയ് 13 ന് പെരുന്നാൾ ദിനത്തിൽ മൊയ്‌തീൻ കുട്ടിയും വിടവാങ്ങി.

                                                                          
Kalanad, Kasaragod, Kerala, News, Death, Husband, Wife, Masjid, Wife and husband died days apart.


കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇരുവരും സഹായങ്ങൾ എത്തിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. കാരുണ്യം കളനാടിനായി 10 സെന്റ് സ്ഥലം ഇവർ ദാനം ചെയ്‌തിരുന്നു. നിർധനരർക്ക് ആശ്രയമായിരുന്ന ദമ്പതികളുടെ വിയോഗം നാടിനും തേങ്ങലായി മാറി.

മക്കൾ: അബ്ദുൽ കരീം, ഹസൻ അയ്യങ്കോൽ, ശാഫി (മൂന്ന് പേരും ദുബൈ), ഫാത്വിമ, വാഹിദ.
മരുമക്കൾ: മുഹമ്മദ് കുഞ്ഞി മാങ്ങാട്, അബ്ദുൽ ഖാദർ തെക്കിൽ, ഹന്നത് ബീവി ഉദുമ, നിശാന തായലങ്ങാടി, സൈഫുന്നീസ കുമ്പള.

തൊക്കൻ തറവാട്ടിലെ അബ്ദുർ റഹ്‌മാന്റെ മകനാണ് മൊയ്‌തീൻ കുട്ടി.
സഹോദരങ്ങൾ: പരേതരായ തൊക്കൻ മുഹമ്മദ്, തൊക്കൻ അബ്ദുല്ല, ഖദീജ കളനാട്, ആമിന കളനാട്, നഫീസ മാങ്ങാട്.

കാപ്റ്റോൾ തറവാട്ടിലെ അബ്ദുർ റഹ്‌മാൻ ഹാജി - കുഞ്ഞി ബീവി ദമ്പതികളുടെ മകളാണ് ആയിശ ബീവി. സഹോദരങ്ങൾ: ഹമീദ് കാപ്റ്റോൾ, ഉബൈദ് കാപ്റ്റോൾ, നഫീസ, സുഹ്റ, പരേതരായ മുഹമ്മദ്, റുഖിയ.

ഇരുവരുടെയും മൃതദേഹങ്ങൾ അയ്യങ്കോൽ ബദർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kalanad, Kasaragod, Kerala, News, Death, Husband, Wife, Masjid, Wife and husband died days apart.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?