മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാരുടെ കത്ത്; കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: (www.kvartha.com 10.05.2021) മുഖ്യ മന്ത്രിക്ക് ഡോക്ടര്‍മാരുടെ കത്ത്. സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം വരവോടെ ആരോഗ്യ മേഖല കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ മറികടക്കാനെന്നവണ്ണമാണ് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. മാനവ വിഭവ ശേഷിയുടെ ഗണ്യമായ കുറവ് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നാണ് കെജിഎംഒഎ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.Doctors' letter to Chief Minister; Need to hire more health workers, Thiruvananthapuram, News, Health, Health and Fitness, Letter, Chief Minister, Pinarayi vijayan, Govt-Doctors, Kerala

കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണമെന്നും ഓണ്‍ലൈന്‍ ചികിത്സയ്ക്ക് അടക്കം വിരമിച്ച ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചില്ലെങ്കില്‍ ഗുരുതര സാഹചര്യം ഉണ്ടായേക്കുമെന്നും പി ജി പഠനത്തിന് പോയ ഡോക്ടര്‍മാരില്‍ കോഴ്സ് കഴിഞ്ഞവരെ തിരികെ എത്തിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.

കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നതിനെക്കാള്‍ ഉചിതം നിലവില്‍ ഉള്ള കേന്ദ്രങ്ങളില്‍ കിടക്കകളുടെ എണ്ണം കൂട്ടുന്നതാണെന്നും കത്തില്‍ പറയുന്നു. ഡൊമിസിലറി, സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ നേരിട്ടുള്ള ചികിത്സ ഒഴിവാക്കി ഓണ്‍ലൈന്‍ ആക്കണമെന്നും രോഗികളെ കൊണ്ടുപോകന്‍ ആംബുലന്‍സുകള്‍ക്കൊപ്പം ടാക്‌സികളും സജ്ജമാക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം.

ആരോഗ്യ മേഖലയുടെ ഈ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ഏര്‍പാടുകള്‍ക്ക് മുഖ്യമന്ത്രി മുന്‍കയ്യെടുക്കുമെന്നാണ് കെജിഎംഒഎ യുടെ പ്രതീക്ഷ.

Keywords: Doctors' letter to Chief Minister; Need to hire more health workers, Thiruvananthapuram, News, Health, Health and Fitness, Letter, Chief Minister, Pinarayi vijayan, Govt-Doctors, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?