ഉത്തര്‍പ്രദേശില്‍ ബ്ലാക്, വൈറ്റ്, യെലോ ഫംഗസുകള്‍ ബാധിച്ച രോഗി മരിച്ചു


ഗാസിയാബാദ്: (https://ift.tt/3uzxXcX) ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബ്ലാക്, വൈറ്റ്, യെലോ ഫംഗസുകള്‍ ബാധിച്ച അഭിഭാഷകനായ കോവിഡ് രോഗി മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുന്‍വര്‍ സിങ് (59) ടോക്‌സീമിയ മൂലമാണ് മരിച്ചതെന്ന് കുന്‍വര്‍ സിങ്ങിനെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി.
 
കോവിഡ് രോഗലക്ഷണങ്ങളുമായാണ് ഗാസിയാബാദിലെ സഞ്ജയ് നഗറില്‍ നിന്നുള്ള കുന്‍വര്‍ സിങ് തന്നെ സമീപിച്ചതെന്ന് ഡോ. ബി പി ത്യാഗി വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് ഫംഗസ് ബാധകളും സ്ഥിരീകരിക്കുകയായിരുന്നെന്ന് ഡോക്ടര്‍ അറിയിച്ചു.

News, National, India, Uttar Pradesh, Patient, Diseased, Health, Health and Fitness, Doctor, Treatment, COVID-19, Trending, Ghaziabad man with yellow, black and white fungus dies


കുന്‍വര്‍ സിങ്ങിനു പുറമേ മറ്റൊരു രോഗിയും യെലോ ഫംഗസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഇയാളുടെ തലച്ചോറിലാണ് ഫംഗസ് ബാധ കണ്ടത്തിയത്. ഇയാള്‍ക്കും ടോക്‌സീമിയ ഉണ്ടെങ്കിലും കുന്‍വര്‍ സിങ്ങിനെ അപേക്ഷിച്ച് ഗുരുതരമല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

(ടോക്‌സീമിയ- ബാക്ടീരിയ അണുബാധയിലൂടെയുടെയുള്ള ടോക്‌സിനുകളാല്‍ രക്തം വിഷമയമാകുന്ന അവസ്ഥ)

Keywords: News, National, India, Uttar Pradesh, Patient, Diseased, Health, Health and Fitness, Doctor, Treatment, COVID-19, Trending, Ghaziabad man with yellow, black and white fungus dies

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?