സംസ്ഥാനത്ത് ഇതര സംസ്ഥാന ലോടെറി വില്‍പന വിലക്കിയ സര്‍കാര്‍ ഉത്തരവ് ശരിവെച്ച് ഹൈകോടതി


കൊച്ചി: (https://ift.tt/3bOtdtJ) സംസ്ഥാനത്ത് ഇതര സംസ്ഥാന ലോടെറി വില്‍പന വിലക്കിയ സര്‍കാര്‍ ഉത്തരവ് ശരിവെച്ച് ഹൈകോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സര്‍കാരിന്റെ അപീലിലാണ് ഹൈകോടതിയുടെ നടപടി. അന്യസംസ്ഥാന ലോടെറികളുടെ വില്‍പന നിയന്ത്രിച്ച് ഉത്തരവിറക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ അന്യസംസ്ഥാന ലോടെറികളുടെ വില്‍പന വിലക്കിക്കൊണ്ടുള്ള സര്‍കാര്‍ വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

News, Kerala, State, Kochi, High Court of Kerala, Lottery, Business, Finance, Sales, High court upholds government order banning inter-state lottery sales in the state


സാന്റിയാഗോ മാര്‍ടിന്‍ ഡയറക്ടര്‍ ആയ പാലക്കാട്ടെ ഫ്യൂചെര്‍ ഗൈമിങ് സൊല്യൂഷന്‍ കമ്പനിക്ക് വില്‍പനാനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. നികുതി വെട്ടിച്ച് ലോടെറി വില്‍പന നടത്തിയെന്നും ഫല പ്രഖ്യാപനത്തിലെ തിരിമറി ആരോപിച്ചുമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് സംസ്ഥാന സര്‍കാര്‍ ഇതര സംസ്ഥാന ലോടെറി നിരോധിച്ചത്. ഇക്കാര്യത്തില്‍ സി ബി ഐയും പിന്നീട് അന്വേഷണം നടത്തിയിരുന്നു. 

Keywords: News, Kerala, State, Kochi, High Court of Kerala, Lottery, Business, Finance, Sales, High court upholds government order banning inter-state lottery sales in the state

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?