മുന്‍മന്ത്രി കെആര്‍ ഗൗരിയമ്മ അന്തരിച്ചു: സംസ്‌കാരം വൈകിട്ട് ആറിന്
കേരളം (www.evisionnews.co): മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴു മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 101 വയസിലായിരുന്നു അന്ത്യം. മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു ഗൗരിയമ്മ. ഉച്ചയ്ക്ക് 12 മണിക്ക് മൃതദേഹം അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ആലപ്പുയിലും ഒരു മണിക്കൂര്‍ പൊതു ദര്‍ശനം ഉണ്ടാവും. സംസ്‌കാരം വൈകിട്ട് 6 നു ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കും.
Powered by Info News For You

Comments
Post a Comment