ടൗടെ ചുഴലിക്കാറ്റ്: മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യാൻ സാധ്യത

മുംബൈ: (www.kvartha.com 17.05.2021) ടൗടെ ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും തിങ്കളാഴ്ച കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, താനെ, പാൽഗർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ ഉണ്ടായേക്കാം. ഇതേതുടർന്ന് തീരപ്രദേശങ്ങളിൽ സർകാർ അതീവ
ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ആശുപത്രികളിൽ ഓക്സിജനും വൈദ്യുതിയും മുടങ്ങാനിടയാകരുതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദേശം നൽകി. തിങ്കളാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് കടക്കും. 165 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും എന്നാണ് അറിയിപ്പ്.

News, Cyclone, India, National, Maharashtra, Rain, State,

അതേസമയം മഹാരാഷ്ട്രയിലെ അഞ്ചൽവാഡിയിൽ മരം കടപുഴകി വീടിനു മുകളിലേക്ക് വീണതിനെതുടർന്ന് സഹോദരിമാർ മരിച്ചു. ഇവരുടെ അമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Keywords: News, Cyclone, India, National, Maharashtra, Rain, State, Chance of heavy rain in many parts of Maharashtra.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?