ഞങ്ങളുടെ ടീച്ചര്‍ തിരിച്ചു വരണം: കെകെ ഷൈലജയെ ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം ഹാഷ്ടാഗിട്ട് പ്രതിഷേധം
കേരളം (www.evisionnews.co): രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയത്തില്‍ പ്രതിഷേധം അറിയിക്കുകയാണ് സോഷ്യല്‍ മീഡിയ. സിനിമ - സീരിയല്‍ താരങ്ങള്‍ മുതല്‍ കക്ഷി രാഷ്ട്രീയം മറന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ വരെ ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. താന്‍ പാര്‍ട്ടി തീരുമാനം സംതൃപ്തിയോടെ അംഗീകരിക്കുന്നു എന്ന് ശൈലജ ടീച്ചര്‍ അറിയിച്ചുവെങ്കിലും, ടീച്ചറിനെ ഉറപ്പായും തിരികെ എത്തിക്കണം എന്നാണ് താരങ്ങളും ടീച്ചറിന്റെ കടുത്ത ആരാധകരും സോഷ്യല്‍ മീഡിയ വഴി അറിയിക്കുന്നത്.
നടിമാരായ ഗീതു മോഹന്‍ദാസ്, പാര്‍വതി തിരുവോത്ത്, രേവതി സമ്പത്ത്, റിമാ കല്ലിങ്കല്‍, ഗായിക സിതാര കൃഷ്ണകുമാര്‍, ആര്യ ബഡായ്, രഞ്ജിനി ഹരിദാസ്, രമ്യ നമ്പീശന്‍, സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ കനി കുസൃതി, നടി അഹാന കൃഷ്ണ, ഗായകന്‍ വിധു പ്രതാപ് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ വഴി പ്രതിഷേധം അറിയിക്കുന്നത്.
'ഷെയിം ഓണ്‍ യൂ കേരള ഗവണ്‍മെന്റ്, ബ്രിങ് ബാക്ക് ഷൈലജ ടീച്ചര്‍' എന്ന് കുറിച്ചുകൊണ്ടാണ് കനി കുസൃതി പ്രതികരണം അറിയിച്ചിരിക്കുന്നത്. എന്തിനാണ് ടീച്ചറിനെ മാറ്റിയതെന്നും, ദയവായി തിരികെ കൊണ്ടുവരണമെന്നും പ്രതിഷേധം അറിയിച്ചു കൊണ്ട് താരങ്ങള്‍ കുറിച്ചു. അതില്‍ രേവതി സമ്പത്ത് പങ്കിട്ട ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധേയം ആയത്. 'തലമുറമാറ്റം' എന്നൊന്നും പറഞ്ഞ് നിസാരവത്ക്കരണം വേണ്ട.വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചക്ക് പറയാം, അല്ലാതെ മറ്റ് നിസാരവത്കരണം ആവശ്യം ഇല്ല.
Powered by Info News For You

Comments
Post a Comment