'ജാനാ മേരെ ജാനാ..', ചെറിയ പെരുന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് സമ്മാനമായി മ്യൂസികല്‍ വിഡിയോ റിലീസ് ചെയ്ത് ഒമര്‍ ലുലു


കൊച്ചി: (https://ift.tt/3y59yPv) വിനീത് ശ്രീനിവാസന്റെ ശബ്ദ മധുരിമയില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് സമ്മാനമായി മ്യൂസികല്‍ വിഡിയോ റിലീസ് ചെയ്ത് സംവിധായകന്‍ ഒമര്‍ ലുലു. 'ജാനാ മേരെ ജാനാ' എന്നാണ് വിഡിയോ ഗാനത്തിന് പേര് നല്‍കിയിരിക്കുന്നത്.

'മാണിക്യമലരി'ന് ശേഷം ഒമര്‍ ലുലുവും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന ഗാനം കൂടിയാണിത്. ഗ്ലോബേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ദുബായിലെ വ്യവസായിയായ മുമൈജ് മൊയ്ദു നിര്‍മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന് ജുബൈര്‍ മുഹമ്മദ് ആണ് സംഗീത നിര്‍വഹിച്ചിരിക്കുന്നത്. 

News, Kerala, State, Video, Eid, Entertainment, Love, Song, Vineeth Srinivasan, Singer, Director, Umar Lulu released a musical video as a gift to the audience on the day of the Eid festival


പീര്‍ മുഹമ്മദിന്റെ പ്രശസ്തമായ പഴയകാല മാപ്പിളപ്പാട്ട് 'മഹിയില്‍ മഹാ'യുടെ റിവിസിറ്റഡ് ഗാനമാണ് മനോഹരമായ ദൃശ്യാവിഷ്‌ക്കാരത്തോടെ പ്രണയ ആല്‍ബത്തില്‍ ഒമര്‍ ലുലു ഒരുക്കിയിരിക്കുന്നത്.  ദുബൈ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തില്‍ അജ്മല്‍ ഖാന്‍-ജുമാന ഖാന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 

അമോള്‍ ശ്രിവാസ്തവയുടെ ഹിന്ദി കോറസിന് അഭിഷേക് ടാലന്റഡ് വരികളെഴുതി. ഛായാഗ്രഹണം മുസ്തഫ അബൂബകര്‍, എഡിറ്റിംഗ് അച്ചു വിജയന്‍, കാസ്റ്റിംഗ് ഡിറക്ഷന്‍ വിശാഖ് പി വി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്, പോസ്റ്റര്‍ ഡിസൈന്‍സ് അശ്വിന്‍ ഹരി, ഡിജിറ്റല്‍ മാര്‍കെറ്റിംഗ് ഹെയിന്‍സ്.



Keywords: News, Kerala, State, Video, Eid, Entertainment, Love, Song, Vineeth Srinivasan, Singer, Director, Umar Lulu released a musical video as a gift to the audience on the day of the Eid festival

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?