അഗ്നിയെ കൈകളിലേക്ക് ആവാഹിക്കുന്ന കരാടെയിലെ സാഹസികമുറ വിജയിപ്പിച്ചെടുത്ത് കാസർകോട് സ്വദേശിയായ യുവാവ് കയ്യടി നേടുന്നു
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.05.2021) ലോക് ഡൗൺ കാലത്തെ കടുത്ത പരിശീലനത്തിനൊടുവിൽ അഗ്നിയെ കൈകളിലേക്ക് ആവാഹിച്ചു പുതിയ സാഹസിക മുറയുമായി യുവാവ് ശ്രദ്ധേയനാവുന്നു. മാലോം സ്വദേശിയും ഇന്റർ നാഷണൽ കെംപോ കരാടെ മാസ്റ്ററുമായ ജോതിഷ് ആണ് കരാടെയിൽ പുതിയ വിസ്മയം തീർത്തിരിക്കുന്നത്.
കോഴിക്കോട് രാമനാട്ടുകരയിലെ ഇന്റർനാഷണൽ കരാടെ മാസ്റ്റർ ജയനിൽ നിന്നുമാണ് ജ്യോതിഷ് അഗ്നിയെ ആവാഹിച്ചു കൊണ്ടുള്ള കരാടെ പഠിക്കാൻ തുടങ്ങിയത്. മൂന്ന് വർഷത്തെ പരിശ്രമം ഈ ലോക് ഡൗൺ കാലത്ത് സഫലമായതിന്റെ സന്തോഷത്തിലാണ് ഈ 37 കാരൻ.
കാസർകോട് ജില്ലാ മിക്സ് ബോക്സിങ് പ്രസിഡന്റ് കൂടിയായ ജ്യോതിഷ് 2010 ലാണ് കരാടെയിൽ ബ്ലാക് ബെൽറ്റ് നേടിയത്. കൊന്നക്കാട്, മാലോം, പറമ്പ എന്നിവിടങ്ങളിലായി ജ്യോതിഷ് 130 ഓളം കുട്ടികളെ കരാടെ പഠിപിച്ചു വരുന്നുണ്ട്.
Keywords: Kasaragod, Kerala,News, Vellarikundu, Lockdown, Karate, Kozhikode, Fire, President, Young man from Kasargod getting popular by succeeding at karate adventure that invokes fire into hands.
Powered by Info News For You

Comments
Post a Comment