മാതൃദിനത്തിൽ പ്രേക്ഷക ശ്രദ്ധനേടി ‘തായ് മടി‘: വിഡിയോ കാണാം

കൊച്ചി: (www.kvartha.com 09.05.2021) മാതൃദിനത്തിൽ പ്രേക്ഷക ശ്രദ്ധനേടി ‘തായ് മടി‘ എന്ന തമിഴ് മ്യൂസികൽ വിഡിയോ. കാല്പനികത തുളുമ്പുന്ന തമിഴ് ഭാഷയിൽ ഒരുക്കിയ തായ് മടി ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു.

ഏതൊരാളെയും വേരുകളുമായി ബന്ധിപ്പിക്കുന്ന ഒരു വാക്കാണ് അമ്മ എന്നത്. നിരുപാധികമായ സ്നേഹത്തിന്റെ പര്യായം കൂടിയാണ് അമ്മ. എത്ര തിരക്കാണെങ്കിലും ദിവസത്തില്‍ ഒരു തവണയെങ്കിലും അമ്മയെ ഓര്‍ക്കാത്തവര്‍ ഉണ്ടാകില്ല. വഴക്കിടുമ്പോഴും, മിണ്ടാതിരിക്കുമ്പോഴും ഉള്ളില്‍ അമ്മയോട് സ്‌നേഹം സൂക്ഷിക്കുന്നവര്‍ തന്നെയാകും നമ്മളെല്ലാം.

News, Music Director, Song, Tamil, Mother, Kerala, State, Top-Headlines,
നിബന്ധനകളില്ലാത്ത നിസ്വാർഥ സ്നേഹം മാത്രം, മാനമൊന്നിടറിയാൽ അറിയുമാ മനസ്. നമ്മുടെ ചിരിയിലും വേദനയിലും അലിയാനും പിടയാനും പകരം വയ്ക്കാനില്ലാത്ത സ്ഥാനമാണ് അമ്മയ്ക്കുള്ളത്. ഒരു ദിനം പോര, ഒരു യുഗം തന്നെ വേണം ആ സ്നേഹം മനസ്സിലാക്കാൻ, മനസ്സിലാക്കി വരുമ്പോഴേക്കും ഒരുപക്ഷെ, വൈകിപ്പോയെന്നു വരാം. ഈ മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും വേണ്ടി ഞങ്ങൾ ഒരുക്കുന്ന ഒരു കുഞ്ഞു മ്യൂസികൽ ആൽബം ആണ് തായ്മടി, എന്നാണ് ആൽബത്തിന് അണിയറക്കാർ നൽകുന്ന വിവരണം.

കാർത്തിക് എഴുതിയ മനോഹരമായ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് രഘുപതി പൈ ആണ്. രാമാനന്ദ് രോഹിത്താണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പ്രതീഷ് ലാൽ സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിൽ സുരേഷ് കൃഷ്ണ, മാധവ് എസ് പ്രഭു, പ്രജില, സൂരജ് പ്രഭു, ലാൽ, നിസാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.


Keywords: News, Music Director, Song, Tamil, Mother, Kerala, State, Top-Headlines, Musical album 'Thai Madi' goes viral.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?