ഡ്രോണ്‍ ഉപയോഗിച്ച് നഗരം അണുവിമുക്തമാക്കി തൃശൂര്‍ കോര്‍പറേഷന്‍

തൃശൂര്‍: (www.kvartha.com 22.05.2021) ഡ്രോണ്‍ ഉപയോഗിച്ച് നഗരം അണുവിമുക്തമാക്കി തൃശൂര്‍ കോര്‍പറേഷന്‍. നഗരത്തില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് അണവിമുക്തമാക്കല്‍ നടപടിയെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള സാനിറ്റൈസേഷന്‍. 

12 ലിറ്റര്‍ ടാങ്ക് ശേഷിയുള്ള ഡ്രോണ്‍ ഉപയോഗിച്ചാണ് നഗരം അണുവിമുക്തമാക്കിയത്. അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കുന്നതിനായി സോഡിയം ഹൈപോക്ലോറൈഡും സില്‍വര്‍ നൈട്രേറ്റ് ലായനിയുമാണ് ടാങ്കില്‍ നിറയ്ക്കുന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗരുഡ എയറോസ്പേസ് എന്ന സ്ഥാപനം സൗജന്യമായാണ് കോര്‍പറേഷനുവേണ്ടി സാനിറ്റൈസേഷന്‍ ചെയ്ത് നല്‍കിയത്.

Thrissur, News, Kerala, COVID-19, Health, Drone, City, Thrissur Corporation cleans the city with a drone

Keywords: Thrissur, News, Kerala, COVID-19, Health, Drone, City, Thrissur Corporation cleans the city with a drone


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?