ആരോഗ്യമേഖലയെ സ്തംഭിപ്പിച്ച സൈബര്‍ ആക്രമണം: കാര്യങ്ങള്‍ പുനസ്ഥാപിക്കാനാവാതെ നട്ടംതിരിഞ്ഞ് അധികൃതര്‍

ഐറീഷ്: (www.kvartha.com 21.05.2021) ആരോഗ്യമേഖലയെ സ്തംഭിപ്പിച്ച സൈബര്‍ ആക്രമണം നടന്ന് നാലു ദിവസത്തിന് ശേഷവും കാര്യങ്ങള്‍ പുനസ്ഥാപിക്കാനാവാതെ നട്ടംതിരിഞ്ഞ് അധികൃതര്‍. അയര്‍ലണ്ടിലെ ആരോഗ്യ സംവിധാനത്തിനു നേര്‍ക്ക് വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനുശേഷം ആയിരക്കണക്കിന് ഡയഗ്‌നോസ്റ്റിക്, കാന്‍സര്‍ ചികിത്സ, ശസ്ത്രക്രിയകള്‍ എന്നിവ റദ്ദാക്കുകയോ വൈകുകയോ ചെയ്തു.

സംവിധാനങ്ങള്‍ ഓണ്‍ലൈനില്‍ തിരികെ ലഭിക്കുന്നതിന് നൂറുകണക്കിന് ആളുകളെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാൽ പൊതുജനാരോഗ്യ സേവനം സാധാരണ നിലയിലേക്ക് എത്താന്‍ ആഴ്ചകള്‍ എടുത്തേക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.

രണ്ടായിരത്തിലധികം രോഗികള്‍ അഭിമുഖീകരിക്കുന്ന ഐടി സംവിധാനങ്ങളെ സൈബര്‍ ആക്രമണം കാര്യമായി തന്നെ ബാധിച്ചിരുന്നു. ആരോഗ്യ സേവനത്തിലുടനീളം 80,000 ഉപകരണങ്ങളെ അത്തരം സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഹെന്റി ഐറിഷ് ബ്രോഡ്കാസ്റ്റര്‍ പറഞ്ഞു. റേഡിയോളജി, റേഡിയോ തെറാപി, പ്രസവാവധി, നവജാത സേവനങ്ങള്‍ എന്നിവ പോലുള്ള രോഗികളുടെ ഡയഗ്‌നോസ്റ്റിക്‌സില്‍ ഏര്‍പെട്ടിരിക്കുന്ന സിസ്റ്റങ്ങള്‍ എന്നിവ വീണ്ടെടുക്കുന്നതിന് അധികൃതര്‍ മുന്‍ഗണന നല്കുന്നുണ്ട്. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കോടിക്കണക്കിനു ഡോളറാണ് ഇതിനായി സംഘം ആവശ്യപ്പെട്ടത്. റഷ്യന്‍ ഭാഷ സംസാരിക്കുന്ന സൈബര്‍ ഗ്രൂപായ കോണ്ടി 20 മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡാര്‍ക്നെറ്റ് സൈറ്റിലെ പേജില്‍ പറയുന്നു. പണം ലഭിച്ചില്ലെങ്കില്‍ 'നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കാനും വില്‍ക്കാനും ആരംഭിക്കുമെന്ന്' സംഘം തിങ്കളാഴ്ച ഭീഷണിപ്പെടുത്തി. എന്നാല്‍, 'സര്‍കാര്‍ പണം നല്‍കില്ല,' ജസ്റ്റിസ് മന്ത്രി ഹെതര്‍ ഹംഫ്രീസ് പറഞ്ഞു.

News, World, Cyber Crime, Health, Cyber-attack, Irish, Health service, Catastrophic,

അതേസമയം ഐറിഷ് അസോസിയേഷന്‍ ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ ആളുകള്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ ആശുപത്രി എമര്‍ജന്‍സി റൂമുകളില്‍ പോകരുതെന്ന് ആവശ്യപ്പെട്ടു. രക്തപരിശോധന, എക്‌സ്‌റേ, സ്‌കാന്‍ എന്നിവയുടെ ഇലക്ട്രോണിക് ക്രമീകരണം ലഭ്യമല്ലെന്നും മുന്‍ എക്‌സ്‌റേ അല്ലെങ്കില്‍ സ്‌കാന്‍ ഫലങ്ങളിലേക്ക് ക്ലിനികുകള്‍ക്ക് പ്രവേശനമില്ലെന്നും അസോസിയേഷന്‍ അറിയിച്ചു. പല ആശുപത്രി ടെലിഫോണ്‍ സംവിധാനങ്ങളും കമ്പ്യൂടര്‍ നെറ്റ്‌വര്‍കുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവ പ്രവര്‍ത്തിക്കുന്നില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കാന്‍ ഉപയോഗിക്കുന്ന സംവിധാനവും നിലച്ചിരിക്കുകയാണ്.

കൂടാതെ മെഡികല്‍ റെകോര്‍ഡുകള്‍, കസ്റ്റമര്‍ ഐഡികള്‍, ആശുപത്രികളുമായും ഡോക്ടര്‍മാരുമായും ഉള്ള പ്രത്യേക ആശയവിനിമയങ്ങള്‍ എന്നിവയുള്‍പ്പെടെ 3 ടെറാബൈറ്റ് ഡാറ്റ മോഷ്ടിച്ചതായി അക്രമികള്‍ അവകാശപ്പെട്ടു. യുഎസിലെ ഏറ്റവും മോശമായ ആക്രമണത്തെത്തുടര്‍ന്ന് നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ തടസപ്പെട്ടു. പുറമേ, കിഴക്കന്‍ തീരത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്ന കൊളോണിയല്‍ പൈപ്പ്‌ലൈന്‍ ഏകദേശം ഒരാഴ്ചയോളം വിതരണം തടസപ്പെട്ടു.

Keywords: News, World, Cyber Crime, Health, Cyber-attack, Irish, Health service, Catastrophic, Cyber-attack on Irish health service 'catastrophic'.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?