ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; കോവിഡ് ബാധിതനായി വീടിന് സമീപം വീണുകിടക്കുന്ന പിതാവിന് വെള്ളം നല്‍കാനൊരുങ്ങിയ മകളെ തടഞ്ഞ് മാതാവ്
ഹൈദരാബാദ്: (https://ift.tt/3b4dnKR) കോവിഡ് ബാധിതനായി വീടിന് സമീപം വീണുകിടക്കുന്ന പിതാവിന് വെള്ളം നല്‍കാനൊരുങ്ങിയ മകളെ തടഞ്ഞ് മാതാവ്. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. അത്തരത്തില്‍ മനസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
വിജയവാഡയില്‍ ജോലിചെയ്യുന്ന 50കാരനായ പിതാവ് രോഗം സ്ഥിരീകരിച്ചതോടെ വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. എന്നാല്‍ രോഗബാധിതനായതിനാല്‍ വീട്ടിലേക്ക് മാത്രമല്ല സ്വന്തം ഗ്രാമത്തിലേക്കും പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന് ഗ്രാമത്തിന് പുറത്ത് കുടിലില്‍ താമസിച്ച് വരികയായിരുന്നു അദ്ദേഹം. ദിവസങ്ങള്‍ കഴിഞ്ഞതോടെ ഇയാളുടെ ആരോഗ്യനില വഷളാകുകയായിരുന്നു.
ഇതിനിടെ 17കാരിയായ മകള്‍ രോഗബാധിതനായ് വീണുകിടക്കുന്ന പിതാവിന് വെള്ളം നല്‍കാനായി കുപ്പിയുമായി കരഞ്ഞുകൊണ്ടുപോകുന്നതും മാതാവ് തടയുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉള്ളത്. മാതാവിന്റെ എതിര്‍പ്പ് വകവെക്കാതെ മകള്‍ വെള്ളം നല്‍കുന്നതും അലമുറയിട്ട് കരയുന്നതും പുറത്തുവന്ന വിഡിയോയിലുണ്ട്. അധികം താമസിയാതെ പിതാവ് മരിച്ചതായാണ് വിവരം.
Powered by Info News For You

Comments
Post a Comment