'കൂടെ കളിക്കാൻ കൂട്ടാത്ത സഹപാഠികൾ ചോറിൽ മണ്ണുവാരിയിടുന്നവർ': ജാതി വിവേചനവും മാനസിക പീഡനവുമെന്ന് ആരോപണം, പഠനം പാതിവഴിയിലുപേക്ഷിച്ച് കുട്ടികൾ

പാലക്കാട്: (www.kvartha.com 23.05.2021) ജാതി വിവേചനവും മാനസിക പീഡനവുമെന്ന് ആരോപണം. നെല്ലിയാമ്പതിയിലെ ചെറുനെല്ലി ആദിവാസി കോളനിയിൽ പഠനം പാതിവഴിയിലുപേക്ഷിച്ച് കുട്ടികൾ. പഠിക്കാൻ ആ​ഗ്രമുണ്ട്. പക്ഷേ മണ്ണ് വാരിയിടും. അതുകൊണ്ട് പഠിക്കാൻ പോവില്ല കോളനിയിലെ ഒരു കുട്ടി പറഞ്ഞു.

കാടിന്റെ നടുവിൽ നിന്ന് പഠിക്കുവാൻ കിലോമീറ്ററുകൾ നടന്നു താണ്ടി സ്കൂളിലെത്തിയ പെൺകുട്ടിയാണ്.
എന്നാൽ അവിടെ കാത്തിരുന്നത് ജാതി വിവേചനം തുടങ്ങിയ വേർതിരിവ്. കൂടെ കളിക്കാൻ കൂട്ടാത്ത സഹപാഠികൾ. ചോറിൽ മണ്ണുവാരിയിടുന്നവർ. എല്ലാം സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ ആരോടും പറയാതെ രണ്ട് വർഷം മുൻപ് പെൺകുട്ടി സ്കൂൾ പഠനം അവസാനിപ്പിച്ചു.

സാറമ്മാര് തെറ്റ് ചെയ്യുന്നവരാണ്. ദേഹത്ത് കൈ വയ്ക്കും. ബാഗ് വലിച്ചെറിയും - മറ്റൊരു പെൺകുട്ടി പറഞ്ഞു. സ്കൂളിൽ നിന്നും ലഭിച്ച മാനസികാഘാതത്തിൽ നിന്ന് ഇവർ ഇനിയും മോചിതരാവാത്തതിനാലാവണം പഠിച്ച വിദ്യാലയത്തിന്റെ പേരുപോലും ഓർത്തെടുക്കാനാവുന്നില്ല. അമ്മമാർക്കും ചിലതൊക്കെ അറിയാം .എന്നാൽ ആരോട് പരാതിപ്പെടണമെന്നറിയില്ല. കുളിക്കുന്നതൊക്കെ നോക്കി നടക്കും സാറമ്മാര്, കുളിമുറിയിൽ കേറി നോക്കും. അതൊക്കെ കൊണ്ട് നാണംകെട്ടാണ് അവർ പഠിക്കാൻ പോകാത്തത്-കുട്ടികളിലൊരാളുടെ അമ്മ പറഞ്ഞു.

News, Palakkad, Tribal Women, Kerala, State, Harassment, School, Children, Caste discrimination, Psychological harassment, Tribal colony,

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് സ്കൂൾ അധികൃതർ രംഗത്തെത്തി. സ്കൂളിലും ഹോസ്റ്റലിലും ഇത്തരം സംഭവം നടന്നിട്ടില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. നല്ല രീതിയിൽ മാത്രമാണ് ആദിവാസി കുട്ടികളെ പരിപാലിക്കാറുളളത്. വീടുവിട്ടുനിൽക്കാൻ പറ്റാത്തതിനാലാവാം ഇത്തരം പരാതികൾ പറയുന്നതെന്നും അധ്യാപകർ വാദിക്കുന്നു.

Keywords: News, Palakkad, Tribal Women, Kerala, State, Harassment, School, Children, Caste discrimination, Psychological harassment, Tribal colony, Caste discrimination and psychological harassment: children stop studying in Cherunelly tribal colony.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?