ശൈഖ ബുദൂർ അൽ ഖാസിമി രചിച്ച ‘വേൾഡ് ബുക് ക്യാപിറ്റലിന്റെ’ വിൽപന വരുമാനം ഗസ്സയിലെ ലൈബ്രറികൾക്ക്

ഖാസിം ഉടുംബുന്തല

ശാർജ: (www.kvartha.com 28.05.2021) പന്ത്രണ്ടാമത് കുട്ടികളുടെ വായനോത്സവത്തിൽ ശൈഖ ബുദൂർ അൽ ഖാസിമി രചിച്ചു കലിമാത് ഗ്രൂപ് പ്രസിദ്ധീകരിച്ച ‘വേൾഡ് ബുക് ക്യാപിറ്റൽ' എന്ന കൃതിയുടെ ഇംഗ്ലീഷ്, അറബി പതിപ്പുകൾ പുറത്തിറക്കി.

                                                                          
Sharjah, News, Book, Arabic, International, President, Social Media, Writer, Report By Qasim Muhammad Udumbunthala, World Book Capital written by Sheikh Budur Al Qasimi's revenue to libraries in Gaza.



ഇന്റർനാഷണൽ പബ്ലിഷേഴ്സ് അസോസിയേഷൻ (ഐപിഎ) പ്രസിഡന്റും, യുഎഇ ആസ്ഥാനമായുള്ള കലിമത് ഗ്രൂപിന്റെ (കെജി) സ്ഥാപകയും സിഇഒയുമായ ശൈഖ ബുദൂർ അൽ ഖാസിമി, കുട്ടികളുടെ സാഹിത്യത്തിലെ തന്റെ ഏറ്റവും പുതിയ സൃഷ്ടിയായ 'വേൾഡ് ബുക് ക്യാപിറ്റൽ' എന്ന കൃതിയുടെ വിൽപന വരുമാനം ഫലസ്തീൻ നഗരമായ ഗസ്സയിലെ ലൈബ്രറികളിലേക്കും സാംസ്കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നൽകുമെന്ന് പ്രഖ്യാപിച്ചു. ബുദൂർ അൽ ഖാസിമി തൻ്റെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിലൂടെ ആണ് ഈ വിവരം വെളിപ്പെടുത്തിയത്.

ശൈഖ ബുദൂർ അൽ ഖാസിമി ശാർജ ഭരണാധികാരി ഡോ. സുൽത്വാൻ മുഹമ്മദ് അൽ ഖാസിമിയുടെ മകളാണ്. കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും അവരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും പുസ്തകങ്ങളിലേക്കും അറിവിലേക്കും അനിയന്ത്രിതമായി പ്രവേശനം സാധ്യമാക്കുന്നതിനുള്ള പ്രചോദനാത്മക ശ്രമങ്ങളുടെ ഭാഗമാണിത്. ലോകമെമ്പാടുമുള്ള ലൈബ്രറികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള പിന്തുണ വർധിപ്പിക്കുന്നതിനായി ഐപിഎ പ്രസിഡന്റ് സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്. സമീപകാല സംഭവങ്ങളെത്തുടർന്ന് നിരവധി ലൈബ്രറികൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും കനത്ത നാശനഷ്ടമുണ്ടായ ഗസ്സക്ക് പിന്തുണ വളരെ പ്രധാനമാണെന്ന് അവർ പോസ്റ്റിൽ കുറിച്ചു.

ആകർഷകമായ സാഹിത്യശൈലിയും ഡെനിസ് ദമാന്തിയുടെ മനോഹരമായ ചിത്രീകരണങ്ങളുമുള്ള ഈ കൃതി, യുനെസ്കോയുടെ ആഗോള സംരംഭമായ വേൾഡ് ബുക് ക്യാപിറ്റൽ എന്ന ആശയം യുവതലമുറയെ പരിചയപ്പെടുത്തുന്നുണ്ട്. ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന നഗരത്തിന് നൽകുന്ന അഭിമാനകരമായ തലക്കെട്ടാണ് വേൾഡ് ബുക് ക്യാപിറ്റൽ. പുസ്തകങ്ങളെയും സാക്ഷരതയെയും പ്രോത്സാഹിപ്പിക്കുന്നതിൽ നഗരത്തിൻ്റെ നിരന്തരമായ ശ്രമങ്ങളെ മാനിച്ചുകൊണ്ട് ശാർജയെ 2019 ൽ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്തിരുന്നു.

Keywords: Sharjah, News, Book, Arabic, International, President, Social Media, Writer, Report By Qasim Muhammad Udumbunthala, World Book Capital written by Sheikh Budur Al Qasimi's revenue to libraries in Gaza.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?