പൊതുജനം പ്രതിപക്ഷമാകട്ടെ, സത്യപ്രതിജ്ഞ ചടങ്ങില്‍ യുഡിഎഫ് വിട്ടുനില്‍ക്കണം: ടി.പി അഷ്‌റഫലി

കേരളം (www.evisionnews.co): രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌കരിക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി. കേരളത്തില്‍ കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 500 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 500 ഒരു വലിയ സംഖ്യയല്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും അഷ്റഫലി വിമര്‍ശിച്ചു. ഈ മഹാമാരിക്കാലത്ത് 500ന് 50,000ത്തിന്റെ വിലയുണ്ടെന്ന് അഷറഫലി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്ന ചടങ്ങില്‍ നിന്ന് യു.ഡി.എഫ് നേതാക്കള്‍ വിട്ട് നില്‍ക്കണമെന്നും ചടങ്ങ് ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?