അമിത വേഗത്തിലെത്തിയ ബൈകിന്റെ പിന്നിലിരുന്ന യുവാവ് ക്രോസ്ബാറില്‍ തലയിടിച്ച് തെറിച്ചുവീണു; ദാരുണാന്ത്യം

ഹൈദരാബാദ്: (www.kvartha.com 26.05.2021) തെലുങ്കാനയില്‍ ചെക്ക് പോസ്റ്റിലെ ക്രോസ്ബാറില്‍ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ തലപൂര്‍ ജില്ലയിലെ ജന്നാരം മണ്ഡല്‍ പ്രദേശത്താണ് സംഭവം. വനം വകുപ്പിന്റെ ചെക്ക്‌പോസ്റ്റിന് സമീപമായിരുന്നു അപകടം നടന്നത്. അമിത വേഗത്തിലെത്തിയ ബൈകിന്റെ പിന്നിലിരുന്ന യുവാവ് ക്രോസ്ബാറില്‍ തലയിടിച്ച് തെറിച്ചുവീഴുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചുവെന്ന് റിപോര്‍ടുകള്‍ പറയുന്നു. 

Hyderabad, News, National, Police, Bike, Death, Video, Youth, Telangana, Man dies after bike dodges check post in Telangana

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അമിത വേഗത്തിലെത്തുന്ന ബൈക് കണ്ട് പൊലീസ്
ഉദ്യോഗസ്ഥന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബൈക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം. ബൈക് ഓടിച്ച യുവാവ് താഴ്ത്തിവച്ചിരുന്ന ക്രോസ്ബാറില്‍ തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ്ബാറില്‍ തലയിടിച്ച് നിലത്തുവീഴുകയായിരുന്നു. ബൈക് നിര്‍ത്താതെ പോകുന്നതും വീഡിയോയില്‍ കാണാം.
Keywords: Hyderabad, News, National, Police, Bike, Death, Video, Youth, Telangana, Man dies after bike dodges check post in Telangana


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?