കാസര്‍കോട് ഗവ മെഡിക്കല്‍ കോളജിലേക്ക് ഓക്സിജന്‍ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു
കാസര്‍കോട് (www.evisionews.co): കാസര്‍കോട് ഗവ മെഡിക്കല്‍ കോളജിലേക്ക് ഓക്സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി മറിഞ്ഞു. ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണംകൈ വളവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്നും കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. നാട്ടുകാര്‍ കൈകോര്‍ത്ത് സിലിണ്ടറുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി.
Powered by Info News For You

Comments
Post a Comment