മന്ത്രി എം വി ഗോവിന്ദന്റെ നിലപാടിനെ എതിര്‍ത്ത് എം എ ബേബി; മത ന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ് മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന പ്രചാരണം തെറ്റെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം
തിരുവനന്തപുരം: (www.kvartha.com 30.05.2021) മത ന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ് മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന പ്രചരണം തെറ്റെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിധി നടപ്പാക്കുമെന്ന മന്ത്രി എം വി ഗോവിന്ദന്റെ നിലപാടിനെ എതിര്‍ക്കുന്നതാണ് എം എ ബേബിയുടെ ഈ പ്രതികരണം. ഫേസ്ബുകിലൂടെയാണ് എം എ ബേബിയുടെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്റെ നിലപാട് തള്ളിയിരുന്നു. ഹൈകോടതി വിധിയുടെ വിവിധ വശങ്ങള്‍ പഠിച്ചതിന് ശേഷം തീരുമാനമെടുക്കും എന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിയില്‍ സി പി എമില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷികളായ ഐ എന്‍ എലും കേരള കോണ്‍ഗ്രസ് എമും രണ്ട് അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ന്യൂനപക്ഷ സ്‌കോളര്‍ഷിപിന്റെ പേരില്‍ കേരളസമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണം എന്ന് അഭ്യര്‍ഥിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദര്‍ സച്ചാര്‍ കമിറ്റി റിപോര്‍ട് കേരളത്തില്‍ നടപ്പാക്കാന്‍ ഉള്ള നിര്‍ദേശങ്ങള്‍ വയ്ക്കാന്‍ ആണ് പാലോളി മുഹമ്മദ് കുട്ടി കമിറ്റി നിയോഗിക്കപ്പെട്ടത്. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഉള്ള ശുപാര്‍ശകള്‍ ആണ് ഈ സമിതി വച്ചത്.
അത് നടപ്പിലാക്കപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍കാര്‍ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികള്‍ക്ക് കൂടെ നല്കുകയാണ് ഉണ്ടായത്. അതിന്റെ പേരില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്.
കേരളത്തില്‍ മുന്നോക്ക-പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിവിധ സ്‌കോളര്‍ഷിപുകള്‍ ഉണ്ട്. അതില്‍ ഒരു സ്‌കോളര്‍ഷിപിന്റെ പേരില്‍ മതസ്പര്‍ദ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്ക്കുന്നവരാണ്.
കേരളത്തിലെ എല്‍ ഡി എഫ് ഗവണ്‍മെന്റ് , ഇപ്പോഴത്തെ ഹൈകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്നപ്രശ്നങ്ങള്‍ക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണ്.
Keywords: M A Baby Facebook post about minority students scholarship, Thiruvananthapuram, Facebook Post, Criticism, Religion, High Court of Kerala, Trending, News, Kerala.
Powered by Info News For You

Comments
Post a Comment