കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബ്രസീല്‍ പ്രസിഡന്റിന് പിഴ

ബ്രസീലിയ: (www.kvartha.com 23.05.2021) കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബ്രസീല്‍പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ. ബൊല്‍സൊനാരോ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത്. ബസീല്‍ സംസ്ഥാനമായ മാറഞ്ഞോയിലാണ് സംഭവം. മാറഞ്ഞോ ഗവര്‍ണര്‍ ഫ്ളാവിയോ ഡിനോയാണ് പ്രസിഡന്റിനെതിരെ നടപടിയെടുത്തത്. 

അതേസമയം ബൊല്‍സൊനാരോയ്ക്കെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ കേസെടുക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണം ലംഘിച്ചത് പ്രസിഡന്റായതുകൊണ്ട് നടപടിയില്‍ നിന്നും ഒഴിവാക്കാനാവില്ലെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും മാറഞ്ഞോ ഗവര്‍ണര്‍ പറഞ്ഞു. മാറഞ്ഞോയില്‍ നൂറിലധികം പേര്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തുകയും മാസ്‌ക് ധരിക്കാതിരുന്നാല്‍ പിഴയീടാക്കുമെന്നും ഉത്തരവുണ്ടായിരുന്നു. 

Brazil, News, National, Fine, COVID-19, Health, President, Bolsonaro, Brazil President Bolsonaro fined for violating Covid-19 restrictions

Keywords: Brazil, News, National, Fine, COVID-19, Health, President, Bolsonaro, Brazil President Bolsonaro fined for violating Covid-19 restrictions


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?