സൗമ്യ സന്തോഷിന് ഓണററി പൗരത്വം നല്‍കുമെന്ന് ഇസ്രാഈല്‍

ന്യൂഡെല്‍ഹി: (www.kvartha.com 23.05.2021) പാലസ്തീന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവര്‍ത്തക സൗമ്യ സന്തോഷിന് ഓണററി പൗരത്വം നല്‍കുമെന്ന് ഇസ്രാഈല്‍. ഇസ്രാഈല്‍ എംബസിയിലെ ഉപമേധാവി റോണി യദീദിയയാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. ഇസ്രാഈലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ ഓണററി പൗരത്വത്തിന് അര്‍ഹയാണെന്ന് എന്നാണ്.  

തങ്ങളില്‍ ഒരാളായാണ് ഇസ്രാഈല്‍ ജനത സൗമ്യയെ കാണുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേല്‍ സംരക്ഷിക്കുമെന്നംു അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭര്‍തൃ സഹോദരി ഇസ്രയേലിലുള്ള ഷെര്‍ലി വ്യക്തമാക്കി.

News, New Delhi, National, Killed, Death, Rocket attack, Soumya, Citizenship, Israel confers honorary citizenship on Soumya

Keywords: News, New Delhi, National, Killed, Death, Rocket attack, Soumya, Citizenship, Israel confers honorary citizenship on Soumya


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?