വളര്‍ത്തുമൃഗത്തോട് ക്രൂരത; ബലൂണില്‍ ഹീലിയം നിറച്ച് നായയെ പറപ്പിക്കുകയും വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു, യൂ ട്യൂബര്‍ അറസ്റ്റില്‍


ന്യൂഡെല്‍ഹി: (https://ift.tt/3upMyrm) ഡെല്‍ഹിയില്‍ ബലൂണില്‍ ഹീലിയം നിറച്ച് നായയെ പറപ്പിക്കുകയും വിഡിയോയില്‍ പകര്‍ത്തുകയും ചെയ്ത് വളര്‍ത്തുമൃഗത്തോട് ക്രൂരത. സംഭവത്തില്‍ യു ട്യൂബറായ ഗൗരവ് ജോണ്‍ അറസ്റ്റില്‍. 

ഡെല്‍ഹിയിലെ ഒരു പാര്‍കില്‍ വെച്ചായിരുന്നു ചിത്രീകരണം. ഗൗരവിന്റെ യു ട്യൂബ് ചാനലിന് വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചത്. നിരവധി ബലൂണുകള്‍ ചേര്‍ത്ത് നായയുടെ ദേഹത്ത് കെട്ടിയിട്ട ശേഷം പറത്തുകയായിരുന്നു. നായ വായുവില്‍ ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്നതും ഗൗരവും അമ്മയും ഉറക്കെ ചിരിക്കുന്നതും വിഡിയോയില്‍ കാണാം. വിഡിയോ യു ട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു.

News, National, India, New Delhi, Arrested, YouTube, Social Media, Animals, Police Station, Police, Viral Video: Delhi YouTuber Makes Pet Dog Fly Using Helium Balloons, Arrested


പീപിള്‍ ഫോര്‍ അനിമല്‍ പ്രവര്‍ത്തകര്‍ മാളവ്യ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ ഗൗരവിനെ അറസ്റ്റ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് അറസ്റ്റ്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതോടെ യൂട്യൂബില്‍ നിന്ന് വിഡിയോ പിന്‍വലിച്ചു.

Keywords: News, National, India, New Delhi, Arrested, YouTube, Social Media, Animals, Police Station, Police, Viral Video: Delhi YouTuber Makes Pet Dog Fly Using Helium Balloons, Arrested 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?