മാറ്റി; കോൺഗ്രസിൽ പുതു നേതൃത്വം; വി ഡി സതീശൻ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: (www.kasargodvartha.com 22.05.2021) വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. നീണ്ട ചർചകൾക്കൊടുവിൽ ഹൈകമാൻഡ് ആണ് അന്തിമ തീരുമാനം എടുത്തത്. 2001 മുതൽ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ചുവരുന്ന സതീശൻ കോൺഗ്രസിലെ ഊർജസ്വലനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്.
                                             
Thiruvananthapuram, Kerala, News, UDF, Congress, KPCC-President, Ramesh-Chennithala, Oommen Chandy, Report, K.Sudhakaran-MP, New leadership in Congress; VD Satheesan is Opposition Leader.



രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവായി തുടരാൻ താൽപര്യം ഉള്ളതായി റിപോർടുകൾ ഉണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിന്തുണയും ചെന്നിത്തലയ്ക്കായിരുന്നു. എന്നാൽ പ്രവർത്തകരുടെയും ഘടകക്ഷികളുടെയും അഭിപ്രായം മാനിച്ച് ഹൈകമാൻഡും തലമുറ മാറ്റത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു.

ഹൈകമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപോര്‍ട് സതീശന് അനുകൂലമായിരുന്നു. അതേസമയം പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ പ്രവർത്തനം മികവുറ്റതായിരുന്നുവെന്നാണ് ഹൈകമാൻഡ് വിലയിരുത്തൽ. കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍.

വി ഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തുന്നതോടെ തിരിച്ചടികൾ മറന്ന് കോൺഗ്രസിന് പുതുജീവൻ നൽകാനാവുമെന്നാണ് യുഡിഎഫും പ്രവർത്തകരും പ്രതീക്ഷിക്കുന്നത്.

Keywords: Thiruvananthapuram, Kerala, News, UDF, Congress, KPCC-President, Ramesh-Chennithala, Oommen Chandy, Report, K.Sudhakaran-MP, New leadership in Congress; VD Satheesan is Opposition Leader.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?