ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് ഗുഡ്‌സ് ഓടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; ഒഴിവായത് വന്‍ദുരന്തം

കൊച്ചി: (www.kvartha.com 21.05.2021) ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് ഗുഡ്‌സ് ഓടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം. സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ ജനത ജംക്ഷനു സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം. പനമ്പള്ളിയില്‍ നിന്നു ശ്വാസ തടസത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.

ആംബുലന്‍സ് വരുന്നതു പരിഗണിക്കാതെ യുടേണ്‍ എടുത്ത് റോഡ് മുറിച്ചു കടന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മറിയാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. 

Goods Auto hits to Ambulance at Kochi, Kochi, News, Ambulance, Patient, Police, Case, Kerala

കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പട്രോളിങ് പൊലീസ് സ്ഥലത്തെത്തിയാണ് രോഗിയെയും ബന്ധുക്കളെയും വിളിച്ചു വരുത്തിയ മറ്റൊരു ആംബുലന്‍സില്‍ കയറ്റിവിട്ടത്. രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനു മാര്‍ഗ തടസമുണ്ടാക്കുകയും അപകടമുണ്ടാക്കുയും ചെയ്ത ഗുഡ്‌സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Keywords: Goods Auto hits to Ambulance at Kochi, Kochi, News, Ambulance, Patient, Police, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?