അബുദാബിക്കാർക്ക് പെരുന്നാൾ സന്തോഷങ്ങൾ; പാർകിങ്ങും ടോളും സൗജന്യം
അബുദാബി:(www.kvartha.com 10.05.2021) ചെറിയ പെരുന്നാൾ അവധി ദിവസങ്ങളിൽ പാർകിങ് സൗകര്യം അബുദാബിയിൽ സൗജന്യമാക്കി. മേയ് 11 മുതല്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ അവസാനിക്കുന്നതു വരെ (റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ) പാര്‍കിങ് സ്ഥലങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം. മുസഫ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ എം18 പാര്‍കിങ് ലോടും സൗജന്യമായിരിക്കും.
അവധിക്കാലത്ത് ഡാർബ് ടോളുകളൊന്നും ഉണ്ടാവില്ല. അവധിക്ക് ശേഷം രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയും ടോള്‍ ഈടാക്കും. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് ടോള്‍ ഈടാക്കുന്നത്.
എന്നാൽ താമസക്കാര്‍ക്കായി മാത്രം നീക്കിവെച്ചിട്ടുള്ള പ്രത്യേക പാര്‍കിങ് ഏരിയകളില്‍ അനധികൃതമായി പാര്‍ക് ചെയ്‌താൽ 200 ദിര്‍ഹം പിഴ ഈടാക്കും. ഇതിന് ശേഷം നാല് മണിക്കൂറിനകം വാഹനം ഇവിടെ നിന്ന് മാറ്റിയില്ലെങ്കില്‍ അധികൃതര്‍ എടുത്തുമാറ്റുകയും ചെയ്യും.
ഈ ദിവസങ്ങളിൽ ബസുകൾ സെർവീസ് നടത്തും. ഡാൽമ - ജെബൽ അൽ ധന്ന, അൽ സാദിയാത് - അൽ ആലിഹ എന്നിവയ്ക്കിടയിലുള്ള ഫെറി സെർവീസുകളും ഉണ്ടാവും. എല്ലാ പാർകിംഗ്, ട്രാഫിക് നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Keywords: Abu Dhabi, News, Malayalam, Toll Collection, Ramadan, UAE, Traffic Law, Happy Eid to Abu Dhabi people; Free parking and toll.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment