ഗുജറാത്തിലേക്ക് വീശിയടിച്ച ടൗടേ ദുർബലമാവുന്നു: ആളപായം റിപോർട് ചെയ്‌തിട്ടില്ല: വടക്കൻ കേരളത്തിൽ മഴ തുടരും

ഗാന്ധി​ന​ഗര്‍: (www.kvartha.com 18.05.2021) ഗുജറാത്ത് കരയിലേക്ക് വീശിയടിച്ച ടൗടേ ചുഴലിക്കാറ്റ് ദുർബലമാവുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലി തീവ്ര ചുഴലിയായി മാറിയത്. ആളപായമൊന്നും ഇതുവരെ ഇല്ല. തീരമേഖലയിൽ റെഡ് അലർട് തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നുണ്ട്. സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനം തുടരുകയാണ്. മഹാരാഷ്ട്രയിൽ ആറ് മരണമാണ് റിപോർട് ചെയ്തത്. ബോട് മുങ്ങി കാണാതായ മൂന്ന് മീൻ പിടുത്തക്കാരെയും ഇനിയും കണ്ടെത്താനായില്ല. നിലവിൽ ഗുജറാത്തിലെ അംരേലിക്ക് 60 കിലോമീറ്റർ തെക്ക് കിഴക്ക് മാറിയാണ് കാറ്റിന്‍റെ ഇപ്പോഴത്തെ സ്ഥാനം.

News, Gujarath, Rain, Cyclone, India, National, Kerala, Tauktae Cyclone,

അതേസമയം ചുഴലിക്കാറ്റിന്റെ ഭീഷണി ഇല്ലാതായെങ്കിലും കേരളത്തിൽ വടക്കൻ ജില്ലകളിൽ ചൊവ്വാഴ്ചയും മഴ തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കടൽക്ഷോഭത്തിനും നാലര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 3.5 മീറ്റർ മുതൽ 4.5 വരെ ഉയരത്തിൽ തിരയടിക്കാനാണ് സാധ്യത. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Keywords: News, Gujarath, Rain, Cyclone, India, National, Kerala, Tauktae Cyclone, Tauktae Cyclone: Rains will continue in North Kerala.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?