റോഡ് ഇല്ല, ആശുപത്രിയില്‍ എത്താനാകാതെ വഴിയില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട്: (www.kvartha.com 28.05.2021) റോഡ് ഇല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്താനാകാതെ വഴിയില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. വിളയൂര്‍ കുപ്പൂത്ത് തെങ്ങിങ്ങല്‍ മുഹ് മദിന്റെ മകള്‍ ഖമറുന്നിസ (30) പ്രസവിച്ച ആണ്‍ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ചെ എട്ടു മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. 

യുവതിയുടെ ഭര്‍ത്താവ് റഷീദ് തൃശൂര്‍ വരവൂരിലെ വീട്ടിലായിരുന്നു. വീട്ടില്‍ പ്രായമായ, അംഗപരിമിതനായ പിതാവ് മാത്രമാണുണ്ടായിരുന്നത്. സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് പോസിറ്റീവായി ക്വാറന്റീനിലായതിനാല്‍ സഹായിക്കാനായില്ല. 

Palakkad, News, Kerala, Woman, Road, Hospital, Pregnant Woman, Baby, Death, Woman who gave birth on the way to hospital; Baby died

അയല്‍വാസിയും വാര്‍ഡ് ജാഗ്രതാസമിതി അംഗവുമായ സി മൊയ്തീന്‍കുട്ടി വാഹനവുമായി എത്തിയെങ്കിലും വഴിക്ക് വീതി കുറവായതിനാല്‍ വീടിന് 150 മീറ്റര്‍ അകലെ നിര്‍ത്തേണ്ടി വന്നു. ഖമറുന്നീസയെ വാഹനത്തിനടുത്തേക്ക് എത്തിക്കുമ്പോഴേക്കും കുട്ടി പുറത്തുവരാന്‍ തുടങ്ങി. ഉടന്‍ പരിസരത്തെ വീട്ടില്‍ കയറ്റി പ്രസവമെടുത്തെങ്കിലും കുഞ്ഞു മരിച്ചു. 

Keywords: Palakkad, News, Kerala, Woman, Road, Hospital, Pregnant Woman, Baby, Death, Woman who gave birth on the way to hospital; Baby died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?