ആത്മഹത്യ ഭീഷണി മുഴക്കി ഇരുപതുകാരിയായ വീട്ടമ്മ: അനുനയിപ്പിച്ച് പൊലീസ്, യഥാർഥത്തിൽ സംഭവിച്ചതും പിന്നീട് നടന്നതും
വളാഞ്ചേരി: (www.kvartha.com 23.05.2021) ആത്മഹത്യ ഭീഷണി മുഴക്കിയ യുവതിയെ അനുനയിപ്പിച്ച് പൊലീസ് സംഘം. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു വളാഞ്ചേരി പൊലീസ് സ്‌റ്റേഷനിലേക്ക് ഒരു ഫോണ്‍ കോളെത്തിയത്. 'സാറേ... ഇവിടൊരാൾ ആത്മഹത്യക്ക് ശ്രമിക്കുന്നു, പെട്ടന്ന് വരണേ...' എന്നായിരുന്നു ഫോൺ വിളിച്ചയാള്‍ പറഞ്ഞത്. ഉടൻ തന്നെ വളാഞ്ചേരി ഇൻസ്‌പെക്ടർ പി എം സമീറിന്റെ നേതൃത്വത്തിൽ പൊലീസ് ഫോൺ വിളി വന്ന ഇരിമ്പിളിയം പഞ്ചായത്തിലെത്തി.
ഇരുപതുകാരിയായ വീട്ടമ്മയാണ് ആത്മഹത്യാ ഭീഷണിമുഴക്കി നാട്ടുകാരെയും വീട്ടുകാരെയും മുൾമുനയിൽ നിർത്തിയത്. ഭർത്താവും വീട്ടുകാരും തമ്മിലുണ്ടായ ചെറിയ പ്രശ്‌നത്തിൽ യുവതി ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതാണ്. എന്നാൽ പൊലീസ് സംഘം ഇവരെ സമാധാനിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തതോടെ ആത്മഹത്യ ഭീഷണി പിൻവലിച്ചു. പിന്നീട് പൊലീസ് ഇൻസ്‌പെക്ടർ സാഹചര്യങ്ങൾ വിലയിരുത്തിയപ്പോഴാണ് ഇവരുടെ ജീവിത സാഹചര്യം വളരെ മോശമാണെന്ന് മനസ്സിലായത്.

Keywords: News, Police, Suicide, Kerala, State, Malappuram, Lockdown, Twenty-year-old woman makes suicide threat.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment