ഭീമാ- കോറൊഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന ഡെല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഹാനി ബാബുവിന് കോവിഡ്; വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കുടുംബം


മുംബൈ: (https://ift.tt/3y4a6VX) ഭീമ- കൊറൊഗാവ് കേസില്‍ തടവില്‍ കഴിയവെ കണ്ണിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡെല്‍ഹി സര്‍വകലാശാലയിലെ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് കോവിഡ് ബാധിച്ചു. ഇതേതുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി മള്‍ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് മഹാരാഷ്ട്ര സര്‍കാരിനോട് അഭ്യര്‍ത്ഥനയുമായി കുടുംബം. ജയില്‍ അധികൃതരില്‍ നിന്നോ നിലവില്‍ അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ജെ ജെ ആശുപത്രിയില്‍ നിന്നോ ചികിത്സ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു. 

News, National, India, Mumbai, Teacher, Prison, Case, COVID-19, Trending, Health, Treatment, Family, Pinarayi Vijayan, Elgar case: Accused Hany Babu tests positive for Covid in hospital, family cries negligence


കണ്ണിലെ അണുബാധ തലച്ചോറിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കുടുംബം പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 54 കാരനായ ഹാനി ബാബുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നും വ്യക്തമാക്കി കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നു.

ഭീമ-കോറൊഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്‍ഗാര്‍ പരിഷത്ത് കേസില്‍ മഹാരാഷ്ട്രയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് വിചാരണ തടവുകാരനായി ഹാനി ബാബു കഴിഞ്ഞിരുന്നത്. കേസില്‍ ജയിലില്‍ കഴിയുന്ന ഹാനി ബാബുവിനെ കണ്ണിന്റെ അണുബാധയ്ക്കായുള്ള ചികിത്സയ്ക്കായാണ് ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ഈ ആശുപത്രിയില്‍ തന്നെയാണ് അദ്ദേഹത്തെ ചികിത്സിപ്പിക്കുന്നത്. 

Keywords: News, National, India, Mumbai, Teacher, Prison, Case, COVID-19, Trending, Health, Treatment, Family, Pinarayi  Vijayan, Elgar case: Accused Hany Babu tests positive for Covid in hospital, family cries negligence

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?