പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ് അന്തരിച്ചു
കൊച്ചി: (https://ift.tt/3nXjHsY) പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെന്യുമോണിയ ബാധിതനായ വിപിന്‍ ചന്ദിനെ എറണാകുളം മെഡികല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2 ന് ഹ്യദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
വടക്ക് പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഭാര്യ: ശ്രീദേവി. മകന്‍ മഹേശ്വര്‍. നേരത്തെ ഇന്ത്യാവിഷന്‍ ചാനലില്‍ കൊച്ചിയിലും ആലപ്പുഴയിലും റിപോര്‍ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment