എഴുത്തുകാരനും ബ്യാരി ഗവേഷകനുമായ പ്രൊഫ. ബി എം ഇച്ചിലങ്കോട് അന്തരിച്ചു

മംഗളുറു: (www.kasargodvartha.com 24.05.2021) പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനും ബ്യാരി ഗവേഷകനുമായ പ്രൊഫ. ബി എം ഇച്ചിലങ്കോട് (84) അന്തരിച്ചു. ഞായറാഴ്ച രാത്രി മംഗളൂറിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.

                                              
Mangalore, Karnataka, Research, Writer, Hospital, Death, Obituary, Masjid, Writer Prof. B M Ichilangod passed away.



മൂഡബിദ്രിയിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ബ്യാരി ഭാഷയെക്കുറിച്ച് അനവധി പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ബ്യാരി സംസ്കാരം, സാഹിത്യം എന്നീ മേഖലകളിൽ ആഴത്തിലുള്ള പഠനം നടത്തിയ അദ്ദേഹം അവസാന നാളുകൾ വരെ ആ പ്രവർത്തനങ്ങളുമായി സജീവമായിരുന്നു. പുതുതലമുറയിലെ അനവധി പേരെ ഈ മേഖലയിൽ അദ്ദേഹം വാർത്തെടുക്കുകയും ചെയ്‌തു.

സ്വാമി വിവേകാനന്ദനും ഇന്ത്യന്‍ സമൂഹവും, ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ പ്രണായ കാവ്യ തുടങ്ങിയ 30 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

അദ്ദേഹത്തിന് ഭാര്യയും നാല് ആൺമക്കളും ഒരു മകളുമുണ്ട്. മൃതദേഹം ഉച്ചയ്ക്ക് മുമ്പായി ജന്മനാടായ ഇച്ചിലങ്കോടിൽ മസ്‌ജിദ്‌ അങ്കണത്തിൽ ഖബറടക്കും.

Keywords: Mangalore, Karnataka, Research, Writer, Hospital, Death, Obituary, Masjid, Writer Prof. B M Ichilangod passed away.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?