മണിപ്പൂരിലും മഹാരാഷ്ട്രയിലും ഭൂചലനം
ന്യൂഡെല്‍ഹി: (www.kvartha.com 23.05.2021) മണിപ്പൂരിലെ ഉഖ്രുലിലും മഹാരാഷ്ട്രയിലെ കോലാപൂരിലും ഭൂചലനം. ഞായറാഴ്ച രാവിലെ 6.56 മണിക്കാണ് ഉഖ്രുലില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സെസിമോളജി അറിയിച്ചു.
മെയ് 15ന് ഉഖ്രുലില്‍ ഇതേ തീവ്രതയിലുള്ള ഭൂചലനമുണ്ടായിരുന്നു. കോലാപൂരില്‍ ഞായറാഴ്ച രാവിലെ 09.16 മണിക്കുണ്ടായ ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രതയാണ് രേഖപ്പെടുത്തിയത്.
Keywords: New Delhi, News, National, Earthquake, Maharashtra, Manipur, Earthquake in Manipur and Maharashtra
Powered by Info News For You

Comments
Post a Comment