ബൈകും ആംബുലൻസും കൂട്ടിയിടിച്ച് തൃക്കരിപ്പൂർ സ്വദേശിയായ യുവാവ് മരിച്ചു

തൃക്കരിപ്പൂർ: (www.kasargodvartha.com 26.05.2021) കണ്ണൂർ എടക്കാട് ബൈകും ആംബുലൻസും കൂട്ടിയിടിച്ച് തൃക്കരിപ്പൂർ സ്വദേശിയായ യുവാവ് മരിച്ചു. നോർത് തൃക്കരിപ്പൂരിലെ എ പി ശബീർ (35) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശബീറിനെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈക് തെന്നിമാറി നിസ്സാര പരിക്കേറ്റ കാൽനടയാത്രക്കാരൻ എടക്കാട്ടെ പി വി അബൂബകറിനെ ജിം കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച സന്ധ്യയ്ക്ക് 7.30 മണിയോടെ എടക്കാട് ബൈസ് ജംഗ്ഷന് സമീപം സഫാ സെന്ററിന് മുന്നിലാണ് അപകടം നടന്നത്.

Youth from Thrikkarippur died after his bike collided with an ambulance

കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും തലശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈകുമാണ് അപകടത്തിൽപ്പെട്ടത്.

പരേതനായ സുലൈമാൻ - സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉടുമ്പന്തലയിലെ അഫ്‌സീറ. മക്കൾ: ശാഹിർ, അയാൻ, ശഹാന, ആഇശ. സഹോദരങ്ങൾ: ശമീം, ശറീന.

Keywords: Kerala, News, Kasaragod, Trikaripur, Kannur, Accidental Death, Accident, Death, Bike, Ambulance, Injured, Treatment, Hospital, Youth from Thrikkarippur died after his bike collided with an ambulance.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?