തെക്കില്‍ സിഎച്ച് സെന്റര്‍ തയ്യല്‍ മെഷിന്‍ വിതരണം ചെയ്തു


കാസര്‍കോട് (www.evisionnews.co): സിഎച്ച് സെന്റര്‍ തെക്കിലിന്റെ അഭിമുഖ്യത്തില്‍ തയ്യല്‍ മെഷീന്‍ വിതരണം മുസ്ലിം ലീഗ് 6,7 വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ക്ക് നല്‍കി ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടിഡി കബിര്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തുന്ന തെക്കില്‍ സിഎച്ച് സെന്റര്‍ ഭക്ഷ്യകിറ്റ് വിതരണം, വിവാഹ ധനസഹായം, ഭവന നിര്‍മാണ സഹായം, ചികിത്സാ സഹായം, അണുനശീകരണം, മരംമുറിക്കല്‍ യന്ത്രം, ഓക്‌സിജന്‍, എയര്‍ ബെഡ് തുടങ്ങിയ കാര്യങ്ങള്‍ കൂടിചെയ്ത് വരുന്നുണ്ട്. പെട്ടന്ന് ഉണ്ടാവുന്ന അസുഖങ്ങളോ, അപകടങ്ങളിലോ പെടുന്ന ആളുകളെ സഹായിക്കുന്ന സിഎച്ച് സെന്റര്‍ കാരുണ്യ ബനവലന്റ് സ്‌കീം ഏറ്റവും നല്ല രീതിയില്‍ നടന്നുവരുന്നു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടിപി അഷ്‌റഫ്, കാനം ഖാദര്‍, ഖാദര്‍ കണ്ണമ്പിള്ളി, ടിടി മജിദ്, ടിഡി ഖാദര്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?