കേരളത്തില്‍ ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി


കേരളം (www.evisionnews.co): സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍ നടത്തുക. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും വെവ്വേറെ വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും.

പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന വര്‍ഷം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് രാവിലെ 11.30ന് വാര്‍ത്താസമ്മേളനം നടത്തും. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂണ്‍ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകള്‍ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. അതേസമയം പ്ലസ് വണ്‍ പരീക്ഷകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ തീരുമാനം വൈകും. കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭിക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?