ഐപിഎല്‍ യുഎഇയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടും ബിസിസിഐ അവഗണിച്ചുവെന്ന് റിപോര്‍ട്
ന്യൂഡെല്‍ഹി: (https://ift.tt/3efOxtJ) ഐ പി എല്‍ യു എ ഇയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടും ബിസിസിഐ അവഗണിച്ചുവെന്ന് റിപോര്‍ട്. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിലാണ് ഐ പി എല്‍ ഗവേണിങ് കൗണ്‍സില്‍ ടൂര്‍ണമെന്റ് യു എ ഇയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് റിപോര്‍ട്. എന്നാല്‍, ഇത് ബി സി സി ഐ അവഗണിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്.
ഇതിനെ തുടര്‍ന്ന് ഐ പി എല്‍ നടത്തുന്നതിനോട് യു എ ഇയും അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് പുറത്തു വരുന്ന റിപോര്‍ടുകള്‍. ബി സി സി ഐ നിര്‍ദേശം ലഭിച്ചാലുടന്‍ ഇതിന് വേണ്ട ഒരുക്കങ്ങള്‍ തുടങ്ങാനായിരുന്നു യു എ ഇ തീരുമാനം.
കഴിഞ്ഞ വര്‍ഷം യു എ ഇയിലെ മൂന്ന് വേദിങ്ങളിലായിരുന്നു ഐ പി എല്‍ നടത്തിയത്. ഇംഗ്ലന്‍ഡിനെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി 20 മത്സരങ്ങള്‍ നടത്തിയ ആത്മവിശ്വാസത്തിലായിരുന്നു ബി സി സി ഐ എന്നാണ് സൂചന.
അതുപോലെ ഐ പി എലും നടത്താമെന്ന് അവര്‍ കണക്കു കൂട്ടി. എന്നാല്‍, ടൂര്‍ണമെന്റ് തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരുകയും ചെയ്തു.
Powered by Info News For You

Comments
Post a Comment