ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ് സ്ഥിരീകരിച്ചു


ജയ്പുര്‍: (https://ift.tt/3y59yPv) ഹൈദരാബാദ് മൃഗശാലക്ക് പുറമെ, ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ് സ്ഥിരീകരിച്ചു. 'ത്രിപുര്‍' എന്ന സിംഹത്തിന് രോഗം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ വെറ്റിനറി റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട് (ഐ വി ആര്‍ ഐ) അധികൃതര്‍ അറിയിച്ചു. 

ത്രിപുരിന്റെ സാമ്പിളുകള്‍ക്കൊപ്പം പരിശോധനക്ക് അയച്ച പുള്ളിപുലി, വെള്ളക്കടുവ, പെണ്‍സിംഹം എന്നിവയടക്കം 13 മൃഗങ്ങളുടെ സാമ്പിളുകളുടെ പരിശോധന ഫലത്തില്‍ അവ്യക്തതയുള്ളതിനാല്‍ വീണ്ടും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് സിംഹവും മൂന്ന് കടുവയും ഒരു പുള്ളിപുലിയും ഉള്‍പെടും.   

News, National, India, Jaipur, Animals, COVID-19, Trending, Health, After Hyderabad, lion tests positive for Covid-19 in Jaipur zoo


അതേസമയം പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും മൃഗശാലകളില്‍നിന്ന് ലഭിച്ച സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ഐ വി ആര്‍ ഐ ജോയിന്റ് ഡയറക്ടര്‍ കെ പി സിങ് പറഞ്ഞു.   മൃഗങ്ങളെ പരിപാലിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരില്‍നിന്നാകാം രോഗം മൃഗങ്ങളിലേക്ക് പകര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ ഹൈദരാബാദ് മൃഗശാലയിലെ 8 ഏഷ്യന്‍ സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Keywords: News, National, India, Jaipur, Animals, COVID-19, Trending, Health, After Hyderabad, lion tests positive for Covid-19 in Jaipur zoo

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?