ആശങ്കകൾക്കൊടുവിൽ ആശ്വാസം: റോകറ്റ് അവശിഷ്ടങ്ങൾ കടലിൽ പതിക്കുമെന്ന് ചൈന

ബിയജിംഗ്: (www.kvartha.com 09.05.2021) ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ ചൈനീസ് റോകറ്റ് അവശിഷ്ടങ്ങള്‍ കടലില്‍ പതിക്കുമെന്ന് ചൈന. മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക. അതേ സമയം റോകറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങളും ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്.

ബഹിരാകാശ റോകറ്റിന്റെ മുഖ്യഭാഗത്തിന് തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം എവിടെ വീഴുമെന്നതായിരുന്നു ആശങ്ക. അതിനാണ് ഇപ്പോൾ കൃത്യമായ ഉത്തരം ചൈന നല്‍കിയത്. പ്രധാന സെഗ്മെന്റ് ഇപ്പോള്‍ ഫ്രീഫാളിലാണ്, എവിടെ, എപ്പോള്‍ എങ്ങനെയെന്ന് കൃത്യമായി പറയാന്‍ പ്രയാസമാണെന്നാണ് നേരത്തെ ശാസ്ത്രഞ്ജര്‍ പറഞ്ഞത്.

News, China, Rocket attack, World, India, Top-Headlines, China's rocket, Indian Ocean,

അമേരിക്കന്‍ ഐക്യനാടുകളിലെ പെന്റഗണ്‍ മുമ്പ് ശനിയാഴ്ച രാത്രി 11.30 നോടടുത്ത് ഇത് ഭൂമിയില്‍ പതിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഇത് ചിലപ്പോള്‍ ഒമ്പത് മണിക്കൂര്‍ മുന്‍പോട്ടു പോയേക്കാമെന്നും കരുതുന്നു. അതേ സമയം ചില സ്വതന്ത്ര്യ ഗവേഷകര്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ റോകറ്റ് അവശിഷ്ടങ്ങള്‍ വീണിരിക്കാം എന്നും അഭിപ്രായപ്പെടുന്നു.

Keywords: News, China, Rocket attack, World, India, Top-Headlines, China's rocket, Indian Ocean, China's rocket debris disintegrates over the Indian Ocean: Report.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?