രണ്ടര മാസത്തെ ചികിത്സയ്ക്കും ജീവൻ രക്ഷിക്കാനായില്ല; വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഗൃഹനാഥൻ കണ്ണീരോടെ വിടവാങ്ങി
ഉദുമ: (www.kasargodvartha.com 21.05.2021) വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പാക്യാര സ്വദേശിയും മുക്കൂട് താമസക്കാരനുമായ ഇ പി ഖാലിദ് (52) ആണ് മരിച്ചത്. മംഗളൂറിലെ ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
രണ്ട് മാസം മുമ്പ് പൂച്ചക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. രണ്ട് മാസവും 12 ദിവസവുമായി ആശുപത്രിയിൽ കഴിഞ്ഞുവെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല.
ഭാര്യ: ഫൗസിയ. മക്കൾ: ഖലീൽ, ശാഹിൽ.
സഹോദരങ്ങൾ: മുസ്ത്വഫ, അശ്‌റഫ്, മൂസ, സുബൈർ, ഹസൻ, ഹുസൈൻ, സുഹ്‌റ.
Keywords: Kasaragod, Uduma, Kerala, News, Death, Obituary, Car-Accident, Mangalore, Hospital, Poochakadu, Injured, Person who was seriously injured in car accident and died .
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment