ഇതൊരല്‍പം കൂടിയ കിറുക്ക്! സ്വന്തം വീടിന് തീയിട്ട് മുറ്റത്ത് കസേരയില്‍ ഇരുന്ന് ആസ്വദിച്ച് സ്ത്രീ, വിഡിയോ വൈറല്‍


അന്നപൊളിസ്: (https://ift.tt/3vTWkD9) ഒരല്‍പം കൂടിയ കിറുക്കുമായി അമേരികയിലെ മേരിലാന്‍ഡില്‍ ഒരു സ്ത്രീ വീട് തീയിട്ട് ചാമ്പലാക്കി. സ്വന്തം വീടിന് തീയിട്ടതിന് ശേഷം മുറ്റത്ത് കസേരയില്‍ ഇരുന്ന് അത് ആസ്വദിച്ച് നോക്കിയിരിക്കുകയാണ് ഈ സ്ത്രീ. അയല്‍വാസി പകര്‍ത്തിയ ഞെട്ടിക്കുന്ന സംഭവത്തിന്റെ വിഡിയോ ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സ്ത്രീയും മറ്റൊരാളും തമ്മില്‍ വീടിന്റെ മുന്നില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് വിഡിയോയിലുണ്ട്. പിന്നീട് കാണുന്നത് വീടിന് അകത്ത് തീയിട്ട് മുറ്റത്ത് കസേരയിട്ട് ഒരു പുസ്തകവുമായി ശാന്തയായി ഇരിക്കുന്ന സ്ത്രീയെ ആണ്. പിന്നീട് ഇവര്‍ ഇവിടെനിന്നും സ്ഥലംവിട്ടെങ്കിലും മേരിലാന്‍ഡ് പൊലീസ് പിടികൂടി.

News, World, America, Women, Fire, House, Video, Social Media, Woman sets her house on fire and then sits in lawn to watch it burn


47കാരിയായ ഗെയില്‍ മെറ്റ്വാലിയാണ് പിടിയിലായത്. ഇവരടക്കം നാലു പേരാണ് വീട്ടില്‍ താമസിക്കുന്നതെന്നും സംഭവം നടക്കുമ്പോള്‍ രണ്ടു പേര്‍ സ്ഥലത്തില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. വീടിന്റെ ബേസ്മെന്റില്‍നിന്നും മറ്റൊരു സ്ത്രീ സഹായത്തിന് നിലവിളിക്കുന്നത് കേട്ടെന്നും അയല്‍വാസികള്‍ അവരെ രക്ഷപ്പെടുത്തിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. കഷ്ടപ്പെട് നിര്‍മിച്ച വീട് പ്രകൃതി ദുരന്തത്തിലോ മറ്റോ നശിക്കുന്നതോ കേടുപാടുകള്‍ പറ്റുന്നതോ ചിന്തിക്കാന്‍ പോലും പറ്റാതിരിക്കുമ്പോഴാണ് ഇത്തരമൊരു വാര്‍ത്ത.

 

 Keywords: News, World, America, Women, Fire, House, Video, Social Media, Woman sets her house on fire and then sits in lawn to watch it burn


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?