'യാസ്' ചുഴലിക്കാറ്റ് ഉച്ചയോടെ പൂര്‍ണമായും കരയിലെത്തും; ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്, കേരളത്തിലും പരക്കെ മഴയ്ക്ക് സാധ്യത, 9 ജില്ലകളില്‍ യെലോ അലേര്‍ട്


ന്യൂഡെല്‍ഹി: (https://ift.tt/34iOojq) ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതി തീവ്ര ചുഴലിക്കാറ്റായ യാസ് ബുധനാഴ്ച പുലര്‍ച്ചയോടെ കരയിലേക്ക് അടുത്തു. ഉച്ചയോടെ പൂര്‍ണമായും കരയിലെത്തും. നിലവിലെ പ്രവചന പ്രകാരം ചുഴലിക്കാറ്റ് രാവിലെ 10 മണിക്കും 11 നും ഇടയില്‍ കരയിലേക്ക് കയറി തുടങ്ങും. ഒഡിഷ തീരത്ത് ദമ്ര പോര്‍ടിനും പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ ദമ്ര - ബാലസോര്‍  സമീപത്തു കൂടി മണിക്കൂറില്‍ പരമാവധി 130 മുതല്‍ 140 കിലോമീറ്റര്‍ വേഗത്തിലാണ് കരയിലേക്കുള്ള പ്രവേശനം. 

ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും കാറ്റുമാണ്. അതിനാല്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കി തീരങ്ങളിലുള്ള ജനങ്ങളെ ഒഴിപ്പിച്ചു. ബീഹാര്‍, ഝാര്‍ഖണ്ഡ്, അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും മഴ ലഭിക്കും. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗ നാസ് ജില്ലയില്‍ വന്‍ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. 40  വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. മരങ്ങള്‍ കടപുഴകി, വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി. രണ്ട് പേര്‍ മിന്നലേറ്റ് മരിച്ചു.

രാവിലെ എട്ടര മുതല്‍  രാത്രി 7.45 വരെ കൊല്‍ക്കത്ത എയര്‍പോര്‍ട് പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യം നേരിടാന്‍ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയെന്ന് നാവിക സേന അറിയിച്ചു.+

News, National, India, New Delhi, Cyclone, West Bengal, Odisha, Warning, Alerts, Cyclone Yaas: Landfall after 10 am today; north Odisha and West Bengal on very heavy rainfall alert


ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഇന്നും കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യതയുണ്ട്. കോഴിക്കോട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല.

അതേസമയം, യാസിന്റെ തുടര്‍ച്ചയായി കേരളത്തില്‍ കാലവര്‍ഷം നേരത്തേ എത്തുമെന്നു സൂചനയുണ്ട്. 31 ന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവില്‍ കാലവര്‍ഷം മാലദ്വീപിലും ശ്രീലങ്കയിലുമെത്തി. 29 മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണു മുന്നറിയിപ്പ്.

Keywords: News, National, India, New Delhi, Cyclone, West Bengal, Odisha, Warning, Alerts, Cyclone Yaas: Landfall after 10 am today; north Odisha and West Bengal on very heavy rainfall alert

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?