ഇന്ധന വിലയില്‍ ഇന്നും വര്‍ധന; തിരുവനന്തപുരത്ത് പെട്രോള്‍ വില 94 കടന്നു
ദേശീയം (www.evisionnews.co): രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 94 കടന്നു. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.03 രൂപയാണ് നല്‍കേണ്ടത്. ഡീസലിന് 88. 83 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 92.15 രൂപയും ഡീസലിന് 88.08 രൂപയുമാണ്.
ഈ മാസത്തില്‍ ഏഴു തവണയാണ് ഇന്ധന വില വര്‍ധിച്ചത്. രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോള്‍ വില നൂറു കടന്നു. മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് നൂറു കടന്നത്. രണ്ടര ആഴ്ച തുടര്‍ച്ചയായി ഒരേ വിലയില്‍ തുടര്‍ന്നതിനുശേഷം മേയ് നാല് മുതലാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടായത്.
Powered by Info News For You
Comments
Post a Comment