സൂപെർ മാർകറ്റിന് തീപിടിച്ചു: 90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം
കോട്ടയം: (www.kvartha.com 21.05.2021) പാലാ കിടങ്ങൂരിൽ സൂപെർ മാർകറ്റിന് തീപിടിച്ചു. 90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് വിലയിരുത്തൽ. വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂർ സിഗ്നൽ ജംഗ്ഷന് സമീപമുള കിടങ്ങൂർ ഹൈപർ മാർകറ്റ് എന്ന സൂപർ മാർകറ്റിലാണ് തീ പിടുത്തമുണ്ടായത്.
സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂർ എസ്ഐയാണ്. ഉടൻ തന്നെ വൈദ്യുതി അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേർപെടുത്തി. കെട്ടിടത്തിന് മുകളിൽ താമസിച്ചിരുന്നവരെ പൊലീസ് രക്ഷപെടുത്തി. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
Keywords: News, Kottayam, Kerala, Fire, Shop, State, Supermarket, Caught fire, Damage, Supermarket caught fire: Damage was around Rs 90 lakh.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment