അനധികൃതമായി ചെമ്മണ്ണ് കടത്തിയ 7 ലോറികളും, കടത്താനുപയോഗിച്ച മണ്ണ്മാന്തി യന്ത്രവും പിടികൂടി
ബദിയടുക്ക: (www.kasargodvartha.com 26.05.2021) അനധികൃതമായി ചെമ്മണ്ണ് കടത്തിയ ഏഴ് ലോറികളും, മണ്ണ് കടത്താൻ ഉപയോഗിച്ച മണ്ണ്മാന്തി യന്ത്രവും പിടികൂടി. റവന്യൂ അധികൃതർ നടത്തിയ മിന്നൽ നീക്കത്തിലാണ് ഇവ പിടികൂടിയത്.
ഉക്കിനടുക്ക, ബൺപ്പത്തടുക്ക എന്നിവിടങ്ങളിൽ നിന്നാണ് ലോറികൾ പിടികൂടിയത്. അന്യസംസ്ഥാനത്തേക്ക് ഒരു രേഖകയും ഇല്ലാെതെ വ്യാപകമായി ചെങ്കൽ ക്വാറിയിൽ നിന്നും ടോറസ് ലോറികളിൽ ചെമ്മണ്ണ് കയറ്റി കൊണ്ടുപോയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് മഞ്ചേശ്വരം ഭൂരേഖ വിഭാഗം താഹസിൽദാർ വിനോയിബേബിയുടെ നേതൃത്വത്തിലാണ് ലോറികളും മണ്ണ്മാന്തി യന്ത്രവും പിടികൂടിയത്.
ലോറി ഡ്രൈവർമാരുടെ കൈയിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചടുത്തതിനാൽ മറ്റുള്ളവർക്കും രക്ഷപെടാൻ കഴിഞ്ഞില്ല. ബദിയടുക്ക പൊലീസിന്റെ സഹായത്തോടെ ലോറികൾ ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ കലക്ടർക്ക് റിപോർട് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
ചെമ്മണ്ണ് പിടികൂടിയ സംഘത്തിൽ റവന്യു ഉദ്യോഗസ്ഥരായ ശ്രീകാന്ത്, ബഷീർ മുഹമ്മദ്, തസിലിമുള്ള, ചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു. ആന്ധ്രയിലെ സിമെന്റ് ഫാക്ടറിയിലേക്കാണ് ചെമ്മണ്ണ് എത്തിക്കുന്നതെന്നാണ് വിവരം പുറത്ത് വരുന്നത്.
Keywords: Kerala, News, Kasaragod, Badiyadukka, Raid, Lorry, JCB, Custody, Police, Top-Headlines, District Collector, Illegal Soil Trafficking, Seven lorries smuggled with clay and a bulldozer used for smuggling seized.
Powered by Info News For You

Comments
Post a Comment