യാസ് ചുഴലിക്കാറ്റ് ഭീതി; സംസ്ഥാനത്ത് 7 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: (www.kasargodvartha.com 22.05.2021) സംസ്ഥാനത്ത് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. യാസ് ചുഴലിക്കാറ്റ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. യാസ് മെയ് 26ന് കര തൊടുമെന്നാണ് കണക്കാക്കുന്നത്. 

നാഗര്‍കോവിലില്‍ നിന്ന് മെയ് 23ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജംഗ്ഷന്‍-ഷാലിമാര്‍ വീക്ക്ലി (ഗുരുദേവ്) സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02659), ഹൗറയില്‍ നിന്ന് മെയ് 24ന് പുറപ്പെടുന്ന ഹൗറാ ജംഗ്ഷന്‍-കന്യാകുമാരി വീക്ക്ലി സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02665), ഷാലിമാറില്‍ നിന്ന് മെയ് 25ന് പുറപ്പെടുന്ന ഷാലിമാര്‍-തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02642), തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് മെയ് 25ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-സില്‍ചര്‍ വീക്ക്ലി (ആരോണൈ) സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02507), ഷാലിമാറില്‍ നിന്ന് മെയ് 26നു പുറപ്പെടുന്ന ഷാലിമാര്‍-നാഗര്‍കോവില്‍ ജംഗ്ഷന്‍ വീക്ക്ലി (ഗുരുദേവ്) സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02660), എറണാകുളം ജംഗ്ഷനില്‍ നിന്ന് മെയ് 24നും 25നും പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്‍-പാറ്റ്‌ന ജംഗ്ഷന്‍ ബൈവീക്ക്ലി സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02643), പാറ്റ്‌നയില്‍ നിന്ന് മെയ് 27നും 28നും പുറപ്പെടുന്ന പാറ്റ്‌ന ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ ബൈവീക്ക്ലി സ്‌പെഷ്യല്‍ (ട്രെയിന്‍ നം. 02644) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

Thiruvananthapuram, News, Kerala, Top-Headlines, Train, Cyclone, Yaas, Canceled, Cyclone Yaas; 7 trains canceled in Kerala

Keywords: Thiruvananthapuram, News, Kerala, Top-Headlines, Train, Cyclone, Yaas, Canceled, Cyclone Yaas; 7 trains canceled in Kerala



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?