പ്രീമിയര്‍ ലീഗ് സീസണ്‍-7: സ്റ്റാര്‍ സ്‌ട്രൈകേഴ്‌സ് ചാമ്പ്യന്മാര്‍


ദമ്മാം (www.evisionnews.co): സൈഹാത് സ്‌ട്രൈകേഴ്‌സ് ക്ലബ് ഈദിനോടനുബന്ധിച്ച് നടത്തിയ പ്രീമിയര്‍ ലീഗ് സീസണ്‍ 7 മത്സരത്തില്‍ സ്റ്റാര്‍ സ്‌ട്രൈകേഴ്‌സ് ചാമ്പ്യന്‍മാരായി. ഹിറ്റെര്‍സ് സ്‌ട്രൈകേഴ്‌സ്, റോയല്‍ സ്‌ട്രൈകേഴ്‌സ് സ്റ്റാര്‍ സ്ട്രൈക്കേഴ്സ് ടീമുകള്‍ മാറ്റുരച്ചു. ഫൈനലില്‍ പ്രശോബ് നയിച്ച സ്‌ട്രൈകേഴ്‌സ് ഹിറ്റേഴ്‌സിനെ 30റണ്‍സിന് പരാജയപ്പെടുത്തി. ഷിഹാസ് ഇടുക്കി നയിച്ച സ്റ്റാര്‍ സ്‌ട്രൈകേഴ്‌സ് ടീം ചാമ്പ്യന്‍മാരായി.

ഗംഭീര്യ ആള്‍റൗണ്ടര്‍ പ്രകടനത്തോടെ റമീസ് കണ്ണൂര്‍ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്, പ്രീമിയര്‍ ലീഗിലെ മാന്‍ ഓഫ് ദി സീരിസ് ട്രോഫികള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് സ്‌ട്രൈകേഴ്‌സ് കമ്മിറ്റിയുടെ സമ്മാനങ്ങള്‍ ഭാരവാഹികള്‍ വിതരണം ചെയ്തു. റിയാദില്‍ നിന്നും അല്‍ കോബാറില്‍ നിന്നും ദമ്മാമില്‍ നിന്നു കളിക്കാനും കളി കാണാനും എത്തിയവര്‍ക്ക് കമ്മിറ്റി നന്ദി അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?