ആര്യവേപ്പിലയും തുളസിയും കൊണ്ടുള്ള യുപിയിലെ സന്യാസിയുടെ മാസ്‌ക് വൈറലാകുന്നു; എങ്ങനെയാണ് നിര്‍മിച്ചതെന്ന 72കാരന്റെ മറുപടി ട്വിറ്ററില്‍ പങ്കുവെച്ച് ഐപിഎസ് ഓഫിസര്‍; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ, വിഡിയോ
ലഖ്‌നൗ: (https://ift.tt/3ueXsAe) കോവിഡ് മഹാമാരിക്കിടെ അതിനെ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരവെ മാസ്‌ക് ധരിക്കുന്നതും അവിഭാജ്യ ഘടകമായി മാറി. ഇതിനിടെ യുപിയിലെ സന്യാസിയുടെ ആര്യവേപ്പിലയും തുളസിയും കൊണ്ടുള്ള മാസ്‌ക് വൈറലാകുന്നു. തുളസിയുടെയും ആര്യവേപ്പിന്റെയും ഇല ഉപയോഗിച്ചാണ് മാസ്‌കിന്റെ നിര്‍മാണം.
ഉത്തര്‍പ്രദേശിലെ സീതാപുര്‍ ജില്ലയില്‍നിന്നാണ് സന്യാസിയെ കണ്ടെത്തിയത്. ഐ പി എസ് ഓഫിസറായ രുപിന്‍ ശര്‍മയാണ് ആദ്യം സന്യാസിയുടെ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കാവി വസ്ത്രധാരിയായ സന്യാസി ആര്യവേപ്പ് മാസ്‌ക് ധരിച്ച് റോഡില്‍ നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. വിഡിയോ ചിത്രീകരിച്ചിരിക്കുന്നയാള്‍ ഈ മാസ്‌ക് എങ്ങനെയാണ് നിര്‍മിച്ചതെന്ന് ചോദിക്കുമ്പോള്‍ ആര്യവേപ്പില കൊണ്ടാണെന്ന് സന്യാസി മറുപടി പറയുന്നതും കേള്‍ക്കാം.
വാര്‍ധക്യ കാല അസുഖങ്ങള്‍ ഉള്‍പെടെ നിരവധി രോഗങ്ങള്‍ക്ക് ആര്യവേപ്പ് ഉത്തമ ഔഷധമെന്നാണ് സന്യാസിയുടെ അഭിപ്രായം. 72കാരനായ താന്‍ ആര്യവേപ്പും തുളസിയും ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചതെന്നും സര്‍ജികല്‍, തുണി മാസ്‌കുകളേക്കാള്‍ ഇവ ഫലപ്രദമാണെന്നും സന്യാസി അവകാശപ്പെടുന്നു.
അതേസമയം, വിഡിയോ ട്വിറ്ററില്‍ ഹിറ്റായതോടെ അശാസ്ത്രീയമായ ഇത്തരം പ്രവൃത്തികളിലൂടെ രോഗവ്യാപനം കൂടുമെന്ന അഭിപ്രായവുമായി ചിലരെത്തി. എന്നാല്‍ ചില കൂട്ടരുടെ പ്രതികരണം ആയുര്‍വേദത്തെ വാഴ്ത്തികൊണ്ട് ഇത്തരം മാസ്‌ക് അനുകൂലിച്ചായിരുന്നു.
Keywords: News, National, India, Lucknow, Video, Social Media, IPS Officer, Mask, Twitter, Necessity is the Mother of Jugaad: Man Wears Mask Made With Neem and Tulsi Leaves, Video Goes ViralNot sure this #MASK WILL HELP.
— Rupin Sharma IPS (@rupin1992) May 22, 2021
जुगाड़☺️☺️
Still #मजबूरी_का_नाम_महात्मा_गांधी#NECESSITY_is_the_mother_of_JUGAAD #Mask And Medicine😂🤣😷😷😷 pic.twitter.com/uHcHPIBy9D
Powered by Info News For You

Comments
Post a Comment