6 വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടും അനുവദിച്ച പരോള്‍ വേണ്ടെന്ന് തടവുകാരന്‍; കാരണം തിരക്കിയ അധികൃതര്‍ അമ്പരപ്പില്‍


ലഖ്‌നൗ: (https://ift.tt/3i1VOzl) യുപിയില്‍ ആറ് വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടും അനുവദിച്ച പരോള്‍ വേണ്ടെന്ന് തടവുകാരന്‍. കോവിഡ് സാഹചര്യത്തില്‍ മീററ്റിലെ ജയിലില്‍ കഴിയുന്ന ആശിഷ് കുമാറിന് ഈയിടെയാണ് സര്‍കാര്‍ പരോള്‍ അനുവദിച്ചത്. എന്നാല്‍, തനിക്ക് പരോള്‍ ആവശ്യമില്ലെന്നും ജയിലില്‍ തന്നെ കഴിഞ്ഞോളാമെന്നുമാണ് ഇയാള്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്. കാരണം തിരക്കിയ അധികൃതര്‍ അമ്പരന്നുപ്പോയി.

News, National, India, Uttar Pradesh, Lucknow, Prison, Prisoners, COVID-19, Trending, Health, Convict refuses parole, says jail safer than outside in pandemic


സംസ്ഥാനത്താകെ കോവിഡ് വ്യാപിക്കുകയാണെന്നും പുറത്തിറങ്ങിയാല്‍ തനിക്കും രോഗം വരാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ജയിലില്‍ തന്നെ കഴിഞ്ഞോളാമെന്നുമായിരുന്നു ആശിഷ് കുമാറിന്റെ നിലപാട്. ഇതോടെ ഇയാളുടെ പരോള്‍ റദ്ദാക്കി. മീററ്റ് ജയിലിലെ 43 തടവുകാര്‍ക്കാണ് എട്ട് ആഴ്ചത്തേക്ക് പരോള്‍ അനുവദിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്. ആശിഷ് കുമാര്‍ ഒഴികെ മറ്റ് 42 പേരും പരോളിലിറങ്ങി.  

2015ലാണ് അധ്യാപകനായിരുന്ന ആശിഷ് കുമാര്‍ ജയിലില്‍ എത്തിയത്. ഭാര്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നുള്ളത്. 

Keywords: News, National, India, Uttar Pradesh, Lucknow, Prison, Prisoners, COVID-19, Trending, Health, Convict refuses parole, says jail safer than outside in pandemic

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?