വായ്പ നല്‍കാനായി ബാങ്കുകള്‍ക്ക് റിപോ നിരക്കില്‍ 50,000 കോടി അനുവദിക്കും; കോവിഡ് രണ്ടാം തരംഗം നേരിടാന്‍ പുതിയ പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ
ന്യൂഡെല്‍ഹി: (https://ift.tt/3b4dnKR) കോവിഡ് രണ്ടാം തരംഗം നേരിടാന്‍ പുതിയ പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് തിരിച്ച് വരാനുള്ള ഇന്ത്യയുടെ കഴിവില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും കൈവശമുള്ള എല്ലാ വിഭവങ്ങളും ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
35,000 കോടിയുടെ സര്‍കാര്‍ സെക്യൂരിറ്റിയുടെ വാങ്ങല്‍ മെയ് 20ന് നടത്തും. വാക്‌സിന്‍ നിര്‍മാതാക്കള്‍, ആശുപത്രികള്‍ ഉള്‍പടെയുള്ള മെഡികല്‍ സംവിധാനങ്ങള്‍, രോഗികള്‍ എന്നിവക്ക് വായ്പ നല്‍കാനായി ബാങ്കുകള്‍ക്ക് റിപോ നിരക്കില്‍ 50,000 കോടി അനുവദിക്കും.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഉല്‍പാദന മേഖലയില്‍ നിലവില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. ഡിമാന്‍ഡ് വലിയ തകര്‍ച്ചയില്ലാതെ പിടിച്ച് നില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ സാധാരണപോലെയുണ്ടാവുമെന്ന പ്രവചനം ഗ്രാമീണമേഖലയിലെ ഡിമാന്‍ഡില്‍ ഉണര്‍വുണ്ടാക്കുമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു.
പദ്ധതിക്കായി പ്രത്യേകമായി കോവിഡ് വായ്പ ബുക് ബാങ്കുകള്‍ സൂക്ഷിക്കണമെന്നും ആര്‍ ബി ഐ നിര്‍ദേശിച്ചു. ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും 2021 സെപ്തംബര്‍ 30 വരെ ഒറ്റത്തവണ വായ്പ പുനഃക്രമീകരണം നടത്താം.
Powered by Info News For You

Comments
Post a Comment